കേരളം

kerala

ETV Bharat / sports

ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലില്‍ പ്രതിഷേധവുമായി സികെ വിനീത് - narendra modi

നരേന്ദ്ര മോദി സർക്കാർ നിയമിച്ച പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ദ്വീപ് നിവാസികളെ ദുരിതത്തിലാക്കുകയാണെന്ന് വിനീത് പറഞ്ഞു.

ck vineeth  സികെ വിനീത്  ലക്ഷദ്വീപ്  lakshadweep  നരേന്ദ്ര മോദി  narendra modi  പ്രഫുൽ കെ പട്ടേൽ
ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലില്‍ പ്രതിഷേധവുമായി സികെ വിനീത്

By

Published : May 24, 2021, 9:13 PM IST

ഹൈദരാബാദ്: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലില്‍ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ ഫുട്ബോള്‍ താരം സികെ വിനീത്. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിനീത് രംഗത്തെത്തിയത്. ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയുമോയെന്ന ചോദ്യത്തോടെയാണ് ഇത് സംബന്ധിച്ച കുറിപ്പ് താരം പങ്കു വച്ചത്.

നരേന്ദ്ര മോദി സർക്കാർ നിയമിച്ച പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ദ്വീപ് നിവാസികളെ ദുരിതത്തിലാക്കുകയാണെന്ന് വിനീത് പറഞ്ഞു. കൊവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങള്‍ ഇല്ലാതാക്കിയത് ദ്വീപില്‍ വൈറസ് പടരാന്‍ കാരണമാക്കിയതായി വിനീത് പറഞ്ഞു. സ്കൂള്‍ ക്യാന്‍റീനുകളില്‍ സാഹാരം നല്‍കുന്നത് നിര്‍ത്തലാക്കി നടപടി ശരിയല്ലെന്നും താരം പറഞ്ഞു.

read more: സേവ് ലക്ഷദ്വീപ്: പിന്തുണയുമായി കൂടുതൽ താരങ്ങൾ

ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പിരിച്ച് വിട്ടത് എന്തിനെന്നും കുറ്റകൃത്യങ്ങള്‍ വളരെ കുറവുമായ ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കിയത് എന്തിനാണെന്നും വിനീത് ചോദിക്കുന്നു. സേവ് ലക്ഷദ്വീപ്, ഗോ ബാക്ക് പട്ടേല്‍, സ്റ്റാന്‍റ് വിത്ത് ലക്ഷദ്വീപ്, തുടങ്ങിയ ഹാഷ് ടാകുകള്‍ക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details