സിറ്റി താരം എറിക് ഗാര്‍ഷ്യക്ക് കൊവിഡ് - eric garcia with covid news
എറിക് ഗാര്‍ഷ്യയെ കൂടാതെ മറ്റൊരു മാഞ്ചസ്റ്റര്‍ സിറ്റി ജീവനക്കാരനും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്
എറിക് ഗാര്‍ഷ്യ
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരം എറിക് ഗാര്‍ഷ്യക്ക് കൊവിഡ് 19. ക്ലബ് അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ താരം സ്വയം ഐസോലേഷനില്‍ പ്രവേശിച്ചു. ഗാര്‍ഷ്യയെ കൂടാതെ ഒരു ക്ലബ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിക്കുന്ന ആറാമത്തെ സിറ്റി താരമാണ് ഗാര്‍ഷ്യ. ഗബ്രിയേല്‍ ജസൂസ്, കെയില്‍ വാക്കര്‍ എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.