ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി-എവര്‍ടണ്‍ പോരാട്ടം. എവര്‍ടണിന്‍റെ ഹോം ഗ്രൗണ്ടായ ഗുഡിസണ്‍ പാര്‍ക്കില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ 1.30നാണ് മത്സരം. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സിറ്റിയെ പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ എവര്‍ടണ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ ലിവര്‍പൂളിനെ മറികടന്ന് ഒന്നാമതെത്താം.
പ്രീമിയര്‍ ലീഗില്‍ സിറ്റി-എവര്‍ടണ്‍ പോരാട്ടം - premier league fight news
എവര്‍ടണിന്‍റെ ഹോം ഗ്രൗണ്ടായ ഗുഡിസണ്‍ പാര്‍ക്കില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ 1.30നാണ് മത്സരം
പ്രീമിയര്‍ ലീഗ്
സിറ്റിയും ലീഗില്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് ഗുഡിസണ്‍ പാര്‍ക്കില്‍ എത്തുന്നത്. എവര്‍ടണെ പരാജയപ്പെടുത്തിയാല്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ക്ക് സാധിക്കും. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ മൂന്ന് പോയിന്‍റ് മാത്രമേ എവര്‍ടണ് കുറവുള്ളൂ. 15 മത്സരങ്ങളില്‍ നിന്നും 29 പോയിന്‍റാണ് എവര്‍ടണുള്ളത്. മറുഭാഗത്ത് സിറ്റിക്ക് 14 മത്സരങ്ങളില്‍ നിന്നും 26 പോയിന്‍റുണ്ട്.