സൂറിച്ച്: ഫിഫ ക്ലബ് ലോകകപ്പിന്‍റെ ആദ്യ പതിപ്പിന് 2021-ല്‍ ചൈന ആതിഥേയത്വം വഹിക്കും. ഫിഫ കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. 2021 ജൂൺ മുതൽ ജൂലൈ വരെയാണ് ക്ലബ് ലോകകപ്പിന് ചൈന വേദിയാവുക. വേദികളുടെ അവസാന പട്ടിക ഫിഫയും ചൈനീസ് ഫുട്ബോൾ അസോസിയേഷനും ചേർന്ന് തീരുമാനിക്കും. ഫിഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കോൺഫെഡറേഷനിൽ നിന്നും യോഗ്യത നേടുന്ന ക്ലബ്ബുകളെ നിർണ്ണയിക്കുന്നതിനുള്ള പങ്കാളിത്ത മാതൃക പിന്നീട് തീരുമാനിക്കും.
ഫിഫ ക്ലബ് ലോകകപ്പിന് ചൈന ആതിഥേയത്വം വഹിക്കും - ക്ലബ് വേൾഡ് കപ്പ് ചൈനയില്‍
2021 ജൂൺ മുതൽ ജൂലൈ വരെയാണ് ക്ലബ് ലോകകപ്പിന് ചൈന വേദിയാവുക
ഫിഫ
2021-ലെ അണ്ടർ-20 ലോകകപ്പ് ഇന്‍റോനീഷ്യയില്‍ നടത്താനും 2021-ലെ അണ്ടർ 17 ലോകകപ്പ് പെറുവില്‍ നടത്താനും 2021-െല ബീച്ച് സോക്കർ ലോകകപ്പ് റഷ്യയില്‍ നടത്താനും ഫിഫ തീരുമാനിച്ചു. 2019-22 കാലഘട്ടത്തില്‍ ഫിഫ ഒരു ബില്യൺ യുഎസ് ഡോളർ വനിതാ ഫുട്ബോളിൽ നിക്ഷേപിക്കാനും യോഗത്തില്‍ തീരുമാനമായി.