എ.എഫ്.സി കപ്പിന് യോഗ്യത നേടി മുൻ ഐ.എസ്.എൽ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സി. യോഗ്യതാ റൗണ്ടില്‍ ശ്രീലങ്കന്‍ ക്ലബ്ബ് കൊളംബോ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ചെന്നൈയിൻ യോഗ്യത നേടിയത്.
എ.എഫ്.സി കപ്പിന് യോഗ്യത നേടി ചെന്നൈയിൻ - കൊളംബോ എഫ്.സി
അഹമ്മദാബാദില്‍ നടന്ന രണ്ടാംപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കൊളംബോ എഫ്.സിയെ പരാജയപ്പെടുത്തിയാണ് ചെന്നൈയിൻ എ.എഫ്.സി യോഗ്യത നേടിയത്.
കൊളംബോയില്‍ നടന്ന ആദ്യപാദ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചിരുന്നു. അഹമ്മദാബാദില്‍ നടന്ന രണ്ടാം പാദത്തിൽ ജെജെ ലാല്‍പെഖുലയാണ് ചെന്നൈയിനായി നിര്‍ണായക ഗോള്‍ നേടിയത്. എ.എഫ്.സി കപ്പിന്‍റെ ഗ്രൂപ്പ് ഇയില്‍ കഴിഞ്ഞ വര്‍ഷത്തെ ഐ ലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബ്, നേപ്പാള്‍ ക്ലബ്ബ് മനാംഗ്, ബംഗ്ലാദേശ് ക്ലബ്ബ് അബഹാനി എന്നിവരാണ് ചെന്നൈയിനന്‍റെഎതിരാളികള്‍.
ഇത്തവണ ഐ.എസ്.എല്ലിൽ ഏറ്റവും അവസാന സ്ഥാനത്താണ് നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ സീസൺ അവസാനിപ്പിച്ചത്. 18 മത്സരങ്ങളില്‍ നിന്ന് വെറും ഒമ്പത് പോയിന്‍റ്മാത്രമാണ് ചെന്നൈയിന് നേടാന്‍ സാധിച്ചത്. അതിനിടെ എ.എഫ്.സി കപ്പിന് യോഗ്യത നേടാന്‍ സാധിച്ചത് ചെന്നൈയിന്‍റെആത്മവിശ്വാസം വര്‍ധിപ്പിക്കും.