ചെന്നൈ : കിർഗിസ്ഥാന്‍ ഫോര്‍വേഡ് മിർലാൻ മുർസേവുമായി ഐഎസ്എല്‍ ക്ലബ് ചെന്നൈയിൻ എഫ്‌സി കരാറിലൊപ്പുവച്ചു. ഒരു വര്‍ഷത്തെ കരാറിലാണ് മിർലാനെ ടീം സ്വന്തമാക്കിയിരിക്കുന്നത്. കിർഗിസ്ഥാനില്‍ നിന്നും ഐഎസ്എല്ലിന്‍റെ ഭാഗമാവുന്ന ആദ്യ താരം കൂടിയാണ് ആറടി ഉയരക്കാരനായ മിർലാൻ.
താരത്തിന്‍റെ വരവ് ജോബി ജസ്റ്റിനും റഹീം അലിയും ഉള്‍പ്പെടുന്ന ചെന്നൈയുടെ മുന്നേറ്റ നിരയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നതാണ് കണക്കുകൂട്ടല്‍. അതേസമയം ചെന്നൈ എഫ്‌സിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പുതിയ സീസണിന് മുന്നോടിയായി ടീമിനൊപ്പം ചേരാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും 31കാരനായ മിർലാൻ മുർസേവ് പറഞ്ഞു.