ഐ ലീഗിലെ നിർണായക മത്സരത്തിൽമിനര്‍വ പഞ്ചാബിനെ തോൽപ്പിച്ച്ചെന്നൈ സിറ്റിക്ക് ഐ ലീഗ്കിരീടം. ടൂര്‍ണമെന്‍റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ചെന്നൈ സിറ്റി അവസാന മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്പരാജയപ്പെടുത്തിയാണ് ചെന്നൈ കന്നി ഐ-ലീഗ് കിരീടം സ്വന്തമാക്കിയത്.
ലീഗിലെ20 കളികളില്‍ 13 ജയമടക്കം 43 പോയിന്‍റാണ് ചെന്നൈ സിറ്റിക്കുള്ളത്. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാള്‍ ഗോകുലത്തെ തോല്‍പ്പിച്ചെങ്കിലും ഒരു പോയിന്‍റ് വ്യത്യാസത്തിലാണ് ചെന്നൈ ഐ-ലീഗ് ചാമ്പ്യന്മാരായത്. അവസാന മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് ചെന്നൈക്ക് 40 പോയിന്‍റും ഈസ്റ്റ് ബംഗാളിന് 39 പോയിന്‍റുമായിരുന്നു. ചെന്നൈ മിനര്‍വയോട് തോല്‍ക്കുകയും, ഗോകുലത്തിനെതിരെ ഈസ്റ്റ് ബംഗാൾ ജയിക്കുകയും ചെയ്താൽ മാത്രമേ ഈസ്റ്റ് ബംഗാളിന് കിരീട സാധ്യതയുണ്ടായിരുന്നുള്ളൂ. ഈസ്റ്റ് ബംഗാളിന് പ്രതീക്ഷ നല്‍കുന്ന രീതിയിലായിരുന്നു മിനര്‍വ-ചെന്നൈ മത്സരത്തിന്‍റെതുടക്കം. മൂന്നാം മിനിറ്റില്‍ തന്നെ റോളണ്ട് ബിലാലയിലൂടെ മിനര്‍വ മുന്നിലെത്തി.