ലണ്ടന്‍: അവധി ആഘോഷിക്കാന്‍ പോയ ചെല്‍സിയുടെ ആറ് താരങ്ങള്‍ക്ക് കൊവിഡ്. കൊവിഡ് സ്ഥിരീകരിച്ചവര്‍ ഉള്‍പ്പടെ എട്ട് താരങ്ങള്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു. ഇവര്‍ക്ക് പ്രീ സീസണ്‍ പരിശീലന പരിപാടികളുടെ ഭാഗമാകാന്‍ സാധിക്കില്ല. മേസണ്‍ മൗണ്ട്, ടാമി എബ്രഹാം, ക്രിസ്റ്റ്യൈന്‍ പുലിസിച്ച്, ഫികായോ ടൊമാരിയോ തുടങ്ങിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രീ സീസണ്‍ പരിശീലന പരിപാടിക്ക് മുന്നേടിയായി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍നിര താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിശീലന പരിപാടികളും താറുമാറായി.
ചെല്‍സി താരങ്ങള്‍ക്ക് കൊവിഡ് - chelsea news
സെപ്‌റ്റംബര്‍ 14നാണ് ചെല്‍സിയുടെ ഈ സീസണിലെ ആദ്യത്തെ പ്രീമിയര്‍ ലീഗ് മത്സരം.
കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവര്‍ക്ക് അടുത്ത ആഴ്‌ച നടക്കാനിരിക്കുന്ന ദേശീയ ലീഗ് ഗെയിംസില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. സെപ്‌റ്റംബര്‍ 14നാണ് ചെല്‍സിയുടെ ഈ സീസണിലെ ആദ്യത്തെ പ്രീമിയര്‍ ലീഗ് മത്സരം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 12 ക്ലബുകളിലായി 14 പേര്‍ക്കാണ് ഇതിനകം കൊവിഡ് 19 സ്ഥിരീകരിച്ചത്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ നായകന്‍ ഹാരി മഗ്വയര്‍ ഗ്രീസിൽ അറസ്റ്റിലായിരുന്നു. ഉല്ലാസകേന്ദ്രമായ മൈകോണോസ് ദ്വീപിലെ ബാറിൽ അടിപിടി ഉണ്ടാക്കിയതിനാണ് അറസ്റ്റ്. സെന്‍റര്‍ ബാക്കായ അദ്ദേഹം ഇംഗ്ലീഷ് ദേശീയ ടീമിന്‍റെയും നായകനാണ്. കഴിഞ്ഞ വര്‍ഷമാണ് റെക്കോഡ് തുകക്ക് മഗ്വയര്‍ യുണൈറ്റഡില്‍ എത്തിയത്.