കേരളം

kerala

ETV Bharat / sports

തുറന്ന് പറച്ചില്‍ വിനയായി; ലുക്കാക്കു ചെല്‍സി സ്‌ക്വാഡില്‍ നിന്നും പുറത്ത് - ചെല്‍സി-ലിവര്‍പൂള്‍

കോച്ച് ട്യൂഷലിന്‍റെ കളി രീതികളോട് തനിക്ക് വിയോജിപ്പുണ്ടെന്ന് അടുത്തിടെ താരം തുറന്ന് പറഞ്ഞിരുന്നു.

Romelu Lukaku  Chelsea omit Romelu Lukaku from squad for Liverpool game in Premier League  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  റൊമേലു ലുക്കാക്കുവിനെതിരെ ചെല്‍സിയുടെ നടപടി  ചെല്‍സി-ലിവര്‍പൂള്‍  റൊമേലു ലുക്കാക്കു
തുറന്ന് പറച്ചില്‍ വിനയായി; ലുക്കാക്കു ചെല്‍സി സ്‌ക്വാഡില്‍ നിന്നും പുറത്ത്

By

Published : Jan 2, 2022, 7:30 PM IST

ലണ്ടന്‍: ലിവര്‍പൂളിനെതിരായ ചെല്‍സി സ്‌ക്വാഡില്‍ നിന്നും സൂപ്പര്‍ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിനെ ഒഴിക്കി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് കോച്ച് തോമസ് ട്യൂഷലിന്‍റെ നടപടി.

അടുത്തിടെ സ്‌കൈ ഇറ്റലിക്ക് നല്‍കിയ അഭിമുഖത്തിന്‍റെ പേരിലാണ് ലുക്കാക്കു ക്ലബിന്‍റെ അനിഷ്‌ടം പിടിച്ച് വാങ്ങിയത്. ചെല്‍സിയില്‍ താന്‍ സന്തോഷവാനല്ലെന്നും സമീപഭാവിയില്‍ തന്നെ ഇന്‍റര്‍മിലാനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ലുക്കാക്കു പറഞ്ഞത്.

ട്യൂഷലിന്‍റെ കളി രീതികളോട് തനിക്ക് വിയോജിപ്പുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. അതേസമയം കൊവിഡ് ഭേദമായി തിരിച്ചെത്തിയതിന് പിന്നാലെ ആസ്റ്റണ്‍ വില്ലയ്‌ക്കും ബ്രൈറ്റണുമെതിരെ ലുക്കാക്കു ഗോളടിച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ 115 മില്യണ്‍ യൂറോക്കാണ് ഇന്‍ററില്‍ നിന്നും ബെൽജിയൻ താരത്തെ ഇംഗ്ലീഷ് ക്ലബ് തിരിച്ചെത്തിച്ചിരുന്നത്. നേരത്തെ 2011 മുതൽ 2014 വരെ ചെൽസിയുടെ ഭാഗമായിരുന്നു ലുക്കാക്കു.

ABOUT THE AUTHOR

...view details