ലണ്ടന്‍: ചാമ്പ്യൻസ് ലീഗിന് പിന്നാലെ യുവേഫ സൂപ്പർ കപ്പും സ്വന്തമാക്കി ചെൽസി. യൂറോപ്പ ലീഗ് ജേതാക്കളായ വിയ്യാറയലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5ന് കീഴടക്കിയാണ് ചെല്‍സി പുതിയ സീസണിന് മിന്നുന്ന തുടക്കം കുറിച്ചത്.
നിശ്ചിത സമയത്ത് ചെല്‍സിക്കായി ഹകിം സിയേച്ചും (27ാം മിനിട്ട്) വിയ്യാറയലിനായി ജെറാര്‍ഡ് മൊറേനൊയും (73ാം മിനിട്ട്) ഗോള്‍ നേടി. അധിക സമയത്തും ഇരു സംഘങ്ങളും സമനില തുടര്‍ന്നതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് കടന്നത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ കെപ അരിസബലാഗയാണ് ചെല്‍സിയുടെ രക്ഷകനായത്. വിയ്യാറയലിന്‍റെ ഐസ മാന്‍ഡി, റൗള്‍ ആല്‍ബിയോള്‍ എന്നിവരുടെ കിക്കുകള്‍ കെപ തടഞ്ഞിട്ടു.