ലണ്ടന്‍: ടോട്ടന്‍ഹാമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ചെല്‍സി പ്രീമിയർ ലീഗില്‍ മുന്നേറുന്നു. ആദ്യപകുതിയില്‍ ലഭിച്ച പെനാല്‍ട്ടി അവസരത്തിലൂടെ ബ്രസീലിയന്‍ താരം ജോര്‍ജിന്യോയാണ് ചെല്‍സിക്കായി വിജയ ഗോള്‍ നേടിക്കൊടുത്തത്. 2012ന് ശേഷം ആദ്യമായാണ് ടോട്ടന്‍ഹാം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങുന്നത്.
ജോര്‍ജിന്യോയുടെ ഗോളില്‍ ടോട്ടന്‍ഹാമിനെ മറികടന്ന് ചെല്‍സി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്ന് പരാജയങ്ങളാണ് ടോട്ടന്‍ഹാം ഈ സീസണില്‍ ഏറ്റുവാങ്ങിയത്.
ചെല്‍സിയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം ആദ്യ മൂന്ന് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കുന്ന പരിശീലകനെന്ന റെക്കോഡ് തോമസ് ട്യുഷല്‍ സ്വന്തമാക്കി. ഇതിന് മുമ്പ് 2004ല്‍ നീലപ്പടയുടെ പരിശീലകനായി മൗറിന്യോ ചുമതലയേറ്റപ്പോഴായിരുന്നു സമാന റെക്കോഡ് പിറന്നത്.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ചെല്‍സി ആറാം സ്ഥാനത്തേക്കുയര്‍ന്നു. 22 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നും 10 ജയവും ആറ് സമനിലയും ഉള്‍പ്പെടെ 36 പോയിന്‍റാണ് ചെല്‍സിക്കുള്ളത്. 21 മത്സരങ്ങളില്‍ നിന്നും 33 പോയിന്‍റ് മാത്രമുള്ള ടോട്ടന്‍ഹാം പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 47 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.