ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിക്ക് ഇരുട്ടടിയായി ഫിഫയുടെ വിലക്ക്. ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ ചെല്‍സി ക്ലബ്ബിന് ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു.
ലീഗിലെ മോശം പ്രകടനത്തിനു പിന്നാലെ ട്രാൻസ്ഫറിൽ വിലക്കേർപ്പെടുത്തിയ ഫിഫയുടെ തീരുമാനം ടീമിനാകെ തിരിച്ചടിയായേക്കും. ഇതോടെ അടുത്ത രണ്ട് ട്രാൻസ്ഫറിലും പതിയ താരങ്ങളെ ടീമിലെത്തിക്കാൻ ചെൽസിക്ക് സാധിക്കില്ല. അതായത് ഇനി വരുന്ന സീസണ്‍ തുടക്കത്തിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും, ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും താരങ്ങളെ ടീമിലെത്തിക്കാൻ ചെല്‍സിക്ക് സാധിക്കില്ല. പുതിയ സ്വദേശ താരങ്ങളെയോ വിദേശ താരങ്ങളെയോ രജിസ്റ്റര്‍ ചെയ്യാനും ചെല്‍സിക്ക് കഴിയില്ല.