കേരളം

kerala

ETV Bharat / sports

ചാമ്പ്യന്‍സ് ലീഗ്; ടോട്ടനം ക്വാർട്ടർ കാണാതെ പുറത്ത് - ചാമ്പ്യന്‍സ് ലീഗ് വാർത്ത

രണ്ടാം പാദ പ്രീ ക്വാർട്ടറില്‍ ആർബി ലെയ്‌പ്‌സിഗ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ടോട്ടനത്തെ പരാജയപ്പെടുത്തി

Champions League news Tottenham news ചാമ്പ്യന്‍സ് ലീഗ് വാർത്ത ടോട്ടനം വാർത്ത
ആർബി ലെയ്‌പ്സിഗ്

By

Published : Mar 11, 2020, 5:25 AM IST

ലീഡ്സ്: ചാമ്പ്യന്‍സ് ലീഗ് പ്രീക്വാർട്ടറില്‍ ടോട്ടനത്തിന് തിരിച്ചടി. രണ്ടാം പാദ പ്രീ ക്വാർട്ടറില്‍ ആർബി ലെയ്‌പ്‌സിഗ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ടോട്ടനത്തെ പരാജയപ്പെടുത്തി. ലെയ്‌പ്‌സിഗിന് വേണ്ടി മധ്യനിര താരം മാർസെൽ സാബിറ്റ്‌സർ ആദ്യ പകുതിയില്‍ ഇരട്ട ഗോൾ സ്വന്തമാക്കി. 10-ാം മിനിട്ടിലും 21-ാം മിനിട്ടിലുമായിരുന്നു സാബിറ്റ്സർ ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയില്‍ നിശ്ചിത സമയത്ത് കളി അവസാനിപ്പിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ എമിൽ ഫ്രോസ്‌ബെർഗ് ടോട്ടനത്തിന്‍റെ വല വീണ്ടും കുലുക്കി സ്‌കോർ ബോഡ് തികച്ചു.

തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ക്വാർട്ടർ കാണാതെ ടോട്ടനം പുറത്തായി. നേരത്തെ ആദ്യപാദ പ്രീ ക്വാർട്ടറില്‍ ഒരു ഗോളിന് ടോട്ടനം ലെയ്‌പ്‌സിഗിനോട്‌ തോറ്റിരുന്നു. സ്വന്തം തട്ടകത്തിലായിരുന്നു തോൽവി. ടിമോ വെർണറുടെ ഗോളിലാണ് ലെയ്‌പ്‌സിഗ്‌ അന്ന് വിജയിച്ചത്.

ABOUT THE AUTHOR

...view details