മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ പോരാട്ടങ്ങൾക്ക് അരങ്ങുണർന്നു. രണ്ട് പാദങ്ങളിലായാണ് പ്രീക്വാർട്ടർ മത്സരങ്ങൾ നടക്കുന്നത്. ഓരോ ടീമുകളും ഹോം എവെ എന്നിങ്ങനെ രണ്ട് മത്സരങ്ങൾ വീതം കളിക്കും. 16 ടീമുകളാണ് പ്രീക്വാർട്ടറില്‍ അണിനിരക്കുക. വ്യാഴാഴ്ച്ച പുലർച്ചെ നടക്കുന്ന ആദ്യ പാദ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബായ ടോട്ടനം ജർമന്‍ ക്ലബ് ലെയ്പസിഗിനെ നേരിടും. ടോട്ടനത്തിന്‍റെ ഹോം ഗ്രൗണ്ടില്‍ രാത്രി 1.30 നാണ് മത്സരം. കളിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ ടോട്ടനം ഈ സീസണിലും ലീഗില്‍ മുന്‍ നിരയില്‍ തന്നെയുണ്ട്. ടോട്ടനം പരിശീലകന്‍ മൗറിന്യോക്ക് ലീഗില്‍ ഏറെ അനുഭവ സമ്പത്തുമുണ്ട്. നേരത്തെ രണ്ട് ടീമകുളെ ലീഗില്‍ മൗറിന്യോ ചാമ്പ്യന്‍മാരാക്കിയിട്ടുണ്ട്. പ്രധാന താരം സണ്‍ ഹ്യൂങ് മിന്‍ പരിക്കേറ്റ് പുറത്തിരിക്കുന്നത് ടോട്ടനത്തിന് തിരിച്ചടിയാകും. ഞായറാഴ്ച പ്രീമിയർ ലീഗില്‍ ആസ്റ്റണ്‍ വില്ലക്ക് എതിരായ മത്സരത്തിലാണ് സണ്ണിന് പരിക്കേറ്റത്. അതേസമയം ജർമന്‍ ബുണ്ടസ് ലീഗയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ടീമാണ് ലെയ്പസിഗ. ബുണ്ടസ് ലിഗയില്‍ രണ്ടാം സ്ഥാനത്താണ് ലെയ്പസിഗ.
ലീഗില്‍ വ്യാഴാഴ്ച്ച പുലർച്ചെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് അറ്റ്ലാന്‍റ സ്പാനിഷ് ക്ലബ് വലന്‍സിയയെ നേരിടും. അറ്റ്ലാന്‍റയുടെ ഗ്രൗണ്ടിലാണ് മത്സരം.