ലിവര്‍പൂള്‍:ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി ലിവര്‍പൂള്‍. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് അയാക്‌സിനെ പരാജയപ്പെടുത്തി. 19 വയസ് മാത്രം പ്രായമുള്ള വില്യംസിന്‍റെ മനോഹമരമായ ക്രോസ് സമപ്രായക്കാരനായ കുര്‍ടിസ് ജോണ്‍സ് 58ാം മിനിട്ടില്‍ വലയിലെത്തിച്ചു. ചെമ്പടക്കായി ഗോള്‍ സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ സഖ്യമായി ഇത് മാറി.
ചാമ്പ്യന്‍സ് ലീഗ്: ചെമ്പട പ്രീ ക്വാര്‍ട്ടറില്‍; അയാക്‌സിന് തിരിച്ചടി - curtis jones with record news
ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് അയാക്‌സിനെ പരാജയപ്പെടുത്തി
ചെമ്പട
ലിവര്‍പൂളിന് എതിരെ ശക്തമായ പ്രകടനം അയാക്‌സ് പുറത്തെടുത്തെങ്കിലും ഗോള്‍ മടക്കാനായില്ല. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ലിവര്‍പൂര്‍ പ്ലേ ഓഫ് യോഗ്യത നേടിയത്. ഗ്രൂപ്പില്‍ ഇതേവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ച ചെമ്പടക്ക് 12 പോയിന്‍റാണുള്ളത്. അറ്റ്ലാന്‍ഡക്ക് എതിരെയാണ് അയാക്‌സിന്‍റെ അടുത്ത മത്സരം.