ചാമ്പ്യൻസ് ലീഗ് പ്രീ ക്വാട്ടർ ആദ്യ പാദത്തിൽ അയാക്സിനെതിരെ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അയാക്സിനെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ റയൽ പരാജയപ്പെടുത്തിയത്.
അവസാന മിറ്റിൽ ജയിച്ച് കയറി റയൽ - റയൽ മാഡ്രിഡ്
സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ 87-ാം മിനിറ്റിൽ അസെൻസിയോ നേടിയ ഗോളിലാണ് അയാക്സിനെതിരെ റയൽ മാഡ്രിന് വിജയം സമ്മാനിച്ചത്.
റയൽ മാഡ്രിഡ്
കളിയുടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചപ്പോൾ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. എന്നാൽ ആദ്യ പകുതിയുടെ അവസാനം ടഗ്ലിഫികോയിലൂടെ അയാക്സ് ഒരു ഗോളിന് മുന്നിലെത്തിയെങ്കിലും വീഡിയോ അസിസ്റ്റന്‍റ് റെഫറി സംവിധാനത്തിൽ ഗോൾ ഓഫ് സൈഡാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗോൾ നിഷേധിക്കുകയായിരുന്നു. പ്രീ ക്വാട്ടർ മുതലാണ് വാർ സംവിധാനം ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടുത്തിയത്.