കേരളം

kerala

ETV Bharat / sports

ചാമ്പ്യൻസ് ലീഗ് : അഞ്ചടിച്ച് ലിവർപൂൾ, പോർട്ടോക്കെതിരെ തകർപ്പൻ ജയം - പോർട്ടോ

വിജയത്തോടെ ഗ്രൂപ്പ് ബി യിൽ ലിവർപൂൾ ഒന്നാം സ്ഥാനത്ത്

Champions League  Porto  Liverpool  ചാമ്പ്യൻസ് ലീഗ്  ലിവർപൂൾ  Mohamed Salah  Roberto Firmino  മുഹമ്മദ് സലാ  റോബർട്ടോ ഫിർമിനോ  പോർട്ടോ  അത്‌ലറ്റിക്കോ മാഡ്രിഡ്
ചാമ്പ്യൻസ് ലീഗ് ; അഞ്ചടിച്ച് ലിവർപൂൾ, പോർട്ടോക്കെതിരെ തകർപ്പൻ ജയം

By

Published : Sep 29, 2021, 7:07 PM IST

ലണ്ടൻ :ചാമ്പ്യൻസ് ലീഗിൽ പോർട്ടോക്കെതിരായ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ലിവർപൂൾ. ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ വിജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. മുഹമ്മദ് സലാ, റോബർട്ടോ ഫിർമിനോ എന്നിവർ ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ സാഡിയോ മാനെ ഒരു ഗോൾ നേടി. മെഹ്ദി തരേമിയാണ് പോർട്ടോയുടെ ആശ്വാസ ഗോൾ നേടിയത്.

18, 60 മിനിട്ടുകളിലാണ് സലായുടെ ഗോൾ നേട്ടം. 45-ാം മിനിട്ടിലാണ് മാനെ ഗോൾ നേടിയത്. 74-ാം മിനിട്ടില്‍ മെഹ്ദി തരേമി പോർട്ടോക്കായി ഗോൾ മടക്കിയെങ്കിലും 77, 81 മിനിട്ടുകളില്‍ ഫിർമിനോ രണ്ട് ഗോളുകൾ കൂടി നേടി പോർട്ടോയുടെ നട്ടെല്ലൊടിച്ചു.

ആദ്യ മത്സരത്തിൽ എ.സി മിലാനെ 3-1 കീഴടക്കിയാണ് ലിവർപൂൾ പോർട്ടോക്കെതിരെ കളത്തിലിറങ്ങിയത്. വിജയത്തോടെ ഗ്രൂപ്പ് ബി യിൽ ആറ് പോയിന്‍റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തെത്തി.

ALSO READ :ഗോളടിച്ച് മെസി, ഗോളടിപ്പിച്ച് എംബാപ്പെ: മാഞ്ചസ്റ്റർ സിറ്റിയെ രണ്ട് ഗോളിന് തോല്‍പ്പിച്ച് പിഎസ്‌ജി

ഒരു വിജയവും ഒരു സമനിലയുമുൾപ്പെടെ നാല് പോയിന്‍റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് പട്ടികയിൽ രണ്ടാമത്. പോർട്ടോ മൂന്നാമതും രണ്ട് കളിയിലും തോൽവി വഴങ്ങിയ എ.സി മിലാൻ നാലാമതുമാണ്.

ABOUT THE AUTHOR

...view details