നിയോണ്‍: ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു. ഇന്ന് നടന്ന നറുക്കെടുപ്പില്‍ പ്രീക്വാർട്ടറിലെ ചിത്രം തെളിഞ്ഞു. പ്രീക്വാർട്ടർ ലൈനപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവർപൂൾ അത്‌ലറ്റിക്കൊ മാഡ്രിഡിനെ നേരിടും. സ്പാനിഷ് ലാലിഗയിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണ സീരി എയിലെ വമ്പന്‍മാരായ നാപ്പോളിയെ നേരിടും.
ചാമ്പ്യന്‍സ് ലീഗില്‍ ചിത്രം തെളിഞ്ഞു; വമ്പന്‍ പോരാട്ടങ്ങൾ - ULC pre quarter draw news
സ്വിറ്റ്സർലന്‍റിലെ നിയോണില്‍ ഇന്ന് നടന്ന നറുക്കെടുപ്പില്‍ ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാർട്ടർ ലൈനപ്പ് തെളിഞ്ഞു
മറ്റൊരു ആവേശം നിറഞ്ഞ മത്സരത്തിന് കൂടി പ്രീക്വാർട്ടറില്‍ വേദിയൊരുങ്ങും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി 2017-18 വർഷം ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. ചെല്‍സി ജർമന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. ടോട്ടനത്തിന് ആര്‍ബി ലെയ്പ്‌സിഗും, വലന്‍സിയക്ക് അറ്റ്‌ലാന്‍റയുമാണ് പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍. അതേസമയം നെയ്മറെയും എംബാപ്പെയെയും ഉൾക്കൊള്ളുന്ന പിഎസ്‌ജിയെയാണ് ബൊറൂസിയ ഡോര്‍ട്‌മുന്‍റ് നേരിടുക. ലിയോണ്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്‍റസിനെയും നേരിടും. ഇരുപാദങ്ങളിലായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങൾ അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും നടക്കുക. ഫൈനല്‍ മത്സരം മെയ് മുപ്പതിന് നടക്കും.