ടോട്ടനം: ചാമ്പ്യന്‍സ് ലീഗ് പ്രീ-ക്വാർട്ടറിലെ ആദ്യപാദ മത്സരത്തില്‍ ടോട്ടനത്തെ അട്ടമറിച്ച് ആർബി ലെയ്പസിഗ്. ടോട്ടനത്തിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജർമ്മന്‍ ക്ലബായ ലെയ്പസിഗിന്‍റെ ജയം. രണ്ടാം പകുതിയിലെ 58-ാം മിനിട്ടില്‍ ടിമോ വെർനർ പെനാല്‍ട്ടിയിലൂടെയാണ് വിജയഗോൾ നേടിയത്. കളിയിലൂടനീളം മുന്‍തൂക്കം ലെയ്പസിഗിനായിരുന്നു. ബുണ്ടസ് ലീഗിയില്‍ രണ്ടാം സ്ഥാനത്താണ് ലെയ്പസിഗ്. സൂപ്പർ താരം സണ്‍ ഹ്യൂങ് മിന്‍ പരിക്കേറ്റ് പുറത്തായത് ടോട്ടനത്തിന് തിരിച്ചടിയായി.
ചാമ്പ്യന്‍സ് ലീഗ്; ടോട്ടനത്തിനും വലന്‍സിയക്കും തിരിച്ചടി - ടോട്ടനം വാർത്ത
ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തില്‍ പ്രീമിയർ ലീഗിലെ കരുത്തരായ ലിവർപൂളും ഫ്രഞ്ച് ചാമ്പ്യന്‍മാരായ പിഎസ്‌ജിയും പരാജയപ്പെട്ടിരുന്നു
ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു ആദ്യപാദ മത്സരത്തില്‍ വലന്‍സിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഇറ്റാലിയന്‍ ക്ലബ് അറ്റ്ലാന്‍റ പരാജയപ്പെടുത്തി. അറ്റ്ലാന്‍റക്കായി ഹാൻസ് ഹറ്റബോവർ ഇരട്ട ഗോൾ നേടി. 16-ാം മിനിട്ടിലും 62-ാം മിനിട്ടിലുമായിരുന്നു താരത്തിന്‍റെ ഗോളുകൾ. 66-ാം മിനിട്ടില്‍ ഡാനിഷ് ചെറിഷേവ് വലന്‍സിയക്കായി ഇരട്ട ഗോൾ നേടി. 42-ാം മിനിട്ടില്‍ ജോസിപ് ഇലിസിച്ചും 57-ാം മിനിട്ടില്‍ റെമോ ഫ്ര്യൂലറും അറ്റ്ലാന്‍റക്കായി ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ ഡെനിസ് ചെറിഷേവാണ് വലന്‍സിയക്കായി ആശ്വാസ ഗോൾ നേടിയത്. ഇരു ടീമുകളുടെയും രണ്ടാം പാദ പ്രീ-ക്വാർട്ടർ മത്സരങ്ങൾ അടുത്ത മാസം 10-ന് നടക്കും.