മ്യൂണിക്ക്:ചാമ്പ്യന്‍സ് ലീഗില്‍ ലോക്കോ മോട്ടീവ് മോസ്‌കോക്ക് എതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. രണ്ടാം പകുതിയിലാണ് ഗോളുകല്‍ പിറന്നത്. 63ാം മിനിട്ടില്‍ നിക്കോളാസ് സുലെ ആദ്യം വല ചലിപ്പിച്ചു.
ചാമ്പന്‍സ് ലീഗ്; അപരാജിത കുതിപ്പ് തുടരാന്‍ ബയേണ്‍ - bayern win news
ബയേണ്‍ മ്യൂണിക്ക് ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലോക്കോ മോട്ടീവിനെ പരാജയപ്പെടുത്തിയത്
സുലെയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോളാണ് ഇന്ന് പിറന്നത്. പിന്നാലെ 80ാം മിനിട്ടില്‍ എറിക് മാക്സിമം മൊന്‍ടിങ്ങിലൂടെ ബയേണ്‍ ലീഡ് ഉയര്‍ത്തി. ലീഗിലെ പോയിന്‍റ് പട്ടികയില്‍ പൂര്‍ണാധിപത്യം സ്വന്തമാക്കിയാണ് ബയേണ്‍ പ്ലേ ഓഫിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പില്‍ അജയ്യരായി മുന്നേറിയ ബയേണ്‍ അഞ്ച് ജയവും ഒരു സമനിലയും സ്വന്തമാക്കി.
ഗ്രൂപ്പ് എയില്‍ നിന്നും ബയേണിനെ കൂടാതെ അത്‌ലറ്റിക്കോ മാഡ്രിഡാണ് പ്ലേ ഓഫിലേക്ക് പ്രവേശിച്ചിരിക്കുന്നത്. രണ്ട് ജയവും മൂന്ന് സമനിലയും ഒരു പരാജയവുമാണ് അത്‌ലറ്റിക്കോക്കുള്ളത്. ബയേണിന് 16ഉം അത്‌ലറ്റിക്കോക്ക് ഒമ്പതും പോയിന്‍റുകളാണ് ഉള്ളത്.