ബംഗളൂരു: കരുത്തരും നിലവിലെ ചാമ്പ്യൻമാരുമായ ബംഗളൂരു എഫ്‌സിയെ സമനിലയില്‍ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഐഎസ്എല്‍ 2019 സീസണില്‍ മികച്ച തുടക്കം. ബംഗളൂരു ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തില്‍ സീസണിലെ രണ്ടാം മത്സരത്തില്‍ മഴയാണ് ഇരു ടീമുകളുടേയും സ്വാഭാവിക മത്സരത്തെ തടസപ്പെടുത്തിയത്.
ബംഗളുരുവിനെ സമനിലയില്‍ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - ISL 2019-20
മലയാളി താരം ആഷിഖ് കുരുണിയൻ ബംഗളൂരുവിന്‍റെ ജെഴ്സിയില്‍ അരങ്ങേറിയപ്പോൾ ഇരു ടീമുകളും ഗോളടിക്കാതെ പിരിയുകയായിരുന്നു. വിങ് ബാക്ക് ആയി കളിച്ച ആഷിഖ് മികച്ച പ്രകടനമാണ് ആദ്യ പകുതിയില്‍ പുറത്തെടുത്തത്.
![ബംഗളുരുവിനെ സമനിലയില്‍ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4827499-910-4827499-1571677421384.jpg)
മലയാളി താരം ആഷിഖ് കുരുണിയൻ ബംഗളൂരുവിന്‍റെ ജെഴ്സിയില്‍ അരങ്ങേറിയപ്പോൾ ഇരു ടീമുകളും ഗോളടിക്കാതെ പിരിയുകയായിരുന്നു. വിങ് ബാക്ക് ആയി കളിച്ച ആഷിഖ് മികച്ച പ്രകടനമാണ് ആദ്യ പകുതിയില്‍ പുറത്തെടുത്തത്.
ഘാനയുടെ സൂപ്പർ താരം അസമാവോ ഗ്യാനിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ മധ്യനിര സൃഷ്ടിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ ഇരു ടീമിനുമായില്ല. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കൊത്തയെ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്.