പാരിസ്: ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്ക് തുടക്കമാകുമ്പോൾ യൂറോപ്പിലെ മുൻ നിര ക്ലബുകൾ ഇന്നിറങ്ങും. ഗ്രൂപ്പ് ബിയില്‍ മുൻ ചാമ്പ്യമാരായ റയല്‍ മാഡ്രിഡ് യുക്രൈൻ ക്ലബായ ഷാക്‌തർ ഡൊണെക്‌സിനെ നേരിടും. ഇന്ന് രാത്രി 10.25നാണ് മത്സരം.
Champion League Real Madrid Bayern Munich Liverpool matches today ഗ്രൂപ്പ് എയില്‍ ഓസ്‌ട്രിയൻ ക്ലബായ റെഡ് ബുൾ സാല്‍സ് ബർഗ് റഷ്യൻ ക്ലബായ ലോക്കോമോട്ടീവ് മോസ്‌കോയെ നേരിടും. മത്സരം രാത്രി 10.2ന് നടക്കും. അതോടൊപ്പം ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിച്ച് സ്പാനിഷ് വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം.
Champion League Real Madrid Bayern Munich Liverpool matches today മുൻ ചാമ്പ്യൻമാർ തമ്മില്‍ ഏറ്റുമുട്ടുന്ന ഗ്രൂപ്പ് ഡിയില്‍ ലിവർ പൂൾ ഡച്ച് ക്ലബായ അയാക്‌സിനെ നേരിടും. രാത്രി 12.30നാണ് മത്സരം. ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ പോർച്ചുഗീസ് ക്ലബായ പോർട്ടോയാണ്. രാത്രി 12.30നാണ് മത്സരം.
ഗ്രൂപ്പ് സിയില്‍ ഒളിമ്പിയാക്കോസ് മാർസെ പോരാട്ടവും ഗ്രൂപ്പ് ബിയില്‍ ഇന്‍റർമിലാൻ മോണൻഗ്ലാഡ്ബാച്ചിനെ നേരിടുന്നതും രാത്രി 12.30നാണ്. എട്ട് ഗ്രൂപ്പുകളിലായി യൂറോപ്പിലെ ശക്തരായ 32 ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യൻസ് ലീഗില്‍ ഏറ്റുമുട്ടുന്നത്.