കേരളം

kerala

ETV Bharat / sports

ചാമ്പ്യന്‍ പോര്; ഗാര്‍ഡിയോളയും പൊച്ചെറ്റീനോയും നേര്‍ക്കുനേര്‍ - psg win news

കഴിഞ്ഞ തവണ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലില്‍ പ്രവേശിച്ച പിഎസ്‌ജി കലാശപ്പോരില്‍ ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ മുട്ടുമടക്കി

ചാമ്പ്യന്‍സ് ലീഗ് അപ്പ്‌ഡേറ്റ്  പിഎസ്‌ജിക്ക് ജയം വാര്‍ത്ത  സിറ്റിക്ക് ജയം വാര്‍ത്ത  champion league update  psg win news  city win news
ചാമ്പ്യന്‍സ് ലീഗ്

By

Published : Apr 28, 2021, 10:45 AM IST

Updated : Apr 28, 2021, 2:26 PM IST

പാരീസ്; ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പോരാട്ടം കനക്കും. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ പിഎസ്‌ജിയും പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരുന്നു. സ്‌പാനിഷ് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളക്ക് കീഴില്‍ പ്രഥമ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് സിറ്റി പാരീസിലേക്ക് എത്തിയിരിക്കുന്നത്.

പിഎസജിയുടെ ഹോം ഗ്രൗണ്ടില്‍ അടുത്ത ദിവസം പുലര്‍ച്ചെ 12.30നാണ് മത്സരം. 2016ല്‍ ഗാര്‍ഡിയോള സിറ്റിയുടെ പരിശീലകനായി എത്തിയ ശേഷം ഇതേവരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാനായിട്ടില്ല. പരിക്ക് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്ലാതെയാണ് ഇത്തണ സിറ്റി നിര്‍ണായക മത്സരത്തിന് എത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി കറബാവോ കപ്പ് സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് സിറ്റി ഇന്നിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

മറുഭാഗത്ത് പുതിയ പരിശീലകന്‍ മൗറിന്യോ പൊച്ചെറ്റീനോക്ക് കീഴില്‍ ജയിച്ച് ശീലിച്ചാണ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് പിഎസ്‌ജി എത്തുന്നത്. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ നെയ്‌മറും കൂട്ടരും ഇത്തവണ വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ക്വാര്‍ട്ടര്‍ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് പിഎസ്‌ജിയുടെ സെമി പ്രവേശം.

പ്രഥമ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് പിഎസ്‌ജി മുന്നേറുന്നത്. ഈ ലക്ഷ്യം മുന്നില്‍കണ്ടാണ് പൊച്ചെറ്റീനോയെ ഇത്തവണ പരിശീലകസ്ഥാനത്തേക്ക് പിഎസ്‌ജി എത്തിച്ചത്. ഫ്രഞ്ച് സൂപ്പര്‍ ഫോര്‍വേഡ് കിലിയന്‍ എംബാപ്പെയുടെ പരിക്കാണ് ആശങ്ക ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിനിടെയാണ് എംബാപ്പെക്ക് പരിക്കേറ്റത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Last Updated : Apr 28, 2021, 2:26 PM IST

ABOUT THE AUTHOR

...view details