ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഏഴാം നമ്പറില്‍ യുറുഗ്വന്‍ ഫോര്‍വേഡ് എഡിസണ്‍ കവാനി തുടരും. യുണൈറ്റഡുമായുള്ള കരാര്‍ കവാനി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. 2020ല്‍ ഫ്രഞ്ച് കരുത്തരായ പിഎസ്‌ജിയില്‍ നിന്നും ഫ്രീ ട്രാന്‍സ്‌ഫറിലൂടെയാണ് കവാനി ഓള്‍ഡ് ട്രാഫോഡില്‍ എത്തിയത്.
യുണൈറ്റഡിന് വേണ്ടി ബൂട്ടുകെട്ടിയ അവസാനത്തെ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളാണ് കവാനി ചുകന്ന ചെകുത്താന്‍മാര്‍ക്കായി അടിച്ച് കൂട്ടിയത്. സീസണില്‍ വിവിധ ടൂർണമെന്‍റുകളിലായി യുണൈറ്റഡിന് വേണ്ടി 15 ഗോളുകളാണ് കവാനിയുടെ ബൂട്ടില്‍ നിന്നും പിറന്നത്.