കേരളം

kerala

ETV Bharat / sports

കരുതലോടെ ഇംഗ്ലണ്ട്; ഡോം സിബ്ലിക്ക് അര്‍ധ സെഞ്ച്വറി - dom sibley news

ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുത്തു

ഡോം സിബ്ലി വാര്‍ത്ത  ടെസ്റ്റ് വാര്‍ത്ത  dom sibley news  covid 19 news
ഡോം സിബ്ലി

By

Published : Jul 16, 2020, 10:49 PM IST

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരെ രണ്ടാമത്തെ ടെസ്റ്റില്‍ ഇംഗ്ളീഷ് ഓപ്പണര്‍ ഡോം സിബ്ലിക്ക് അര്‍ദ്ധസെഞ്ച്വറി. അവസാനം വിവരം ലഭിക്കുമ്പോള്‍ 203 പന്തില്‍ നിന്നും മൂന്ന് ഫോര്‍ ഉള്‍പ്പെടെ സിബ്ലി 65 റണ്‍സെടുത്തു. 39 റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് ഒപ്പമുള്ളത്. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ച്വറിയുമായി 62 റണ്‍സോടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി.

ഓള്‍ഡ് ട്രാഫോഡില്‍ ആദ്യം ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിലെ വിക്കറ്റ് നഷ്‌ടമായത് തിരിച്ചടിയായി. അവസാനം വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുത്തു. 112 റണ്‍സ് എടുക്കുന്നതിനിടെ 15 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സിന്‍റെയും ആദ്യപന്തില്‍ തന്നെ റണ്ണൊന്നും എടുക്കാതെ പുറത്തായ സാക്ക് ക്രൗളിയുടെയും 23 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടിന്‍റെയും വിക്കറ്റുകളാണ് നഷ്‌ടമായത്. ജോ റൂട്ടും ഡോം സിബ്ലിയും ചേര്‍ന്ന് 52 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി.

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി റോസ്റ്റണ്‍ ചാസ് രണ്ട് വിക്കറ്റ് വീതവും അല്‍സാരി ജോസഫ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ മഴ കാരണം ഓള്‍ഡ് ട്രാഫോഡില്‍ മത്സരം തുടങ്ങാന്‍ വൈകി. ടോസ് നേടിയ വിന്‍ഡീസ് ടീം ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന് മുന്നോടിയായി വര്‍ണ വിവേചനത്തിന് എതിരെ ഇരു ടീം അംഗങ്ങളും ഗ്രൗണ്ടില്‍ മുട്ടുകുത്തിനിന്ന് മുഷ്‌ടിചുരുട്ടി പ്രതിഷേധിച്ചു. നേരത്ത സതാംപ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 40 ഓവര്‍ പിന്നിടുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്‌ടമായിരുന്നു. സതാംപ്റ്റണില്‍ നാല് വിക്കറ്റിന്‍റെ ജയമാണ് കരീബിയന്‍ പട സ്വന്തമാക്കിയത്.

ABOUT THE AUTHOR

...view details