ലണ്ടന്‍: കറബാവോ കപ്പ് ഫൈനലില്‍ ബെല്‍ജിയന്‍ ഫോര്‍വേഡ് കെവിന്‍ ഡിബ്രുയിന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ബൂട്ടണിയും. പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രാത്രി ഒമ്പതിന് വിംബ്ലിയിലാണ് ഫൈനല്‍. ഡിബ്രുയിന്‍റെ പരിക്ക് ഭേദമായെന്നും സ്‌പാനിഷ് പരിശീലകന്‍ പറഞ്ഞു.
കറാബാവോ കപ്പിന്‍റെ ഫൈനലിനെ തുടര്‍ന്ന് ഈ മാസം 29ന് നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗിന്‍റെ സെമി ഫൈനലിലും ഡിബ്രുയിന്‍ കളിക്കുമെന്ന് ഗാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു. സെമി പോരാട്ടത്തില്‍ ഫ്രഞ്ച് കരുത്തരായ പിഎസ്‌ജിയാണ് എതിരാളി. ഈ മാസം 29ന് പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടിലാണ് ആദ്യപാദ സെമി.