കേരളം

kerala

ETV Bharat / sports

ശൂന്യമായ ഗാലറികള്‍ ; ബയേണിന് നഷ്‌ടം 150 മില്യണ്‍ യൂറോ - ബയേണിന് നഷ്‌ടം വാര്‍ത്ത

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ജര്‍മന്‍ വമ്പന്‍മാര്‍ക്ക് അടച്ചിട്ട ഗാലറിയില്‍ മത്സരങ്ങള്‍ നടത്തേണ്ടിവന്നത്

bayern loss news  covid and bayern news  ബയേണിന് നഷ്‌ടം വാര്‍ത്ത  കൊവിഡും ബയേണും വാര്‍ത്ത
ബയേണ്‍ മ്യൂണിക്ക്

By

Published : Jul 5, 2021, 10:51 PM IST

മ്യൂണിക്ക് :കൊവിഡ് കാലത്ത് ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വരുമാനത്തില്‍ 150 മില്യണ്‍ യൂറോയുടെ നഷ്‌ടമുണ്ടായതായി ബയേണ്‍ മ്യൂണിക്ക്. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വളരെ കുറച്ച് പേരെ മാത്രമെ ഹോം ഗ്രൗണ്ടായ അലന്‍സ് അരീനയില്‍ കഴിഞ്ഞ സീസണില്‍ ബയേണിന് പ്രവേശിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ.

75,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്റ്റേഡിയമാണ് അലയന്‍സ് അരീന. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച് മുതല്‍ അവിടെ എത്തുന്നവരുടെ എണ്ണം പരിമിതമാണ്.

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നിലവിലെ ചാമ്പ്യനായ ബയേണ്‍ തുടര്‍ച്ചയായ 10-ാം സീസണിലും ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ട് ബൂട്ടുകെട്ടാന്‍ ഒരുങ്ങുകയാണ്. ജര്‍മന്‍ സമയം ഓഗസ്റ്റ് 13ന് അടുത്ത സീസണ്‍ ആരംഭിക്കുമ്പോള്‍ ഗാലറികള്‍ പഴയ നിലയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ബയേണ്‍ പ്രസിഡന്‍റ് ഹെര്‍ബര്‍ട്ട് ഹെയ്‌നര്‍.

ബവേറിയയിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ കൂടുതല്‍ പേര്‍ ബയേണിന്‍റെ മത്സരങ്ങള്‍ കാണാന്‍ എത്തുമെന്നാണ് സൂചന.

Also Read: തേരോട്ടം തുടരാന്‍ അസൂറിപ്പട ; കപ്പടിച്ച് റെക്കോഡിടാന്‍ സ്‌പാനിഷ് നിര

ക്ലബ് ഫുട്‌ബോളില്‍ ബയേണിനെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച ഹാന്‍സ് ഫ്ലിക്ക് പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷമുള്ള ആദ്യ മത്സരത്തിനാണ് ടീം ഒരുങ്ങുന്നത്. ജൂലിയന്‍ നെഗ്ലസ്‌മാനാണ് പുതിയ മാനേജര്‍. നെഗ്ലസ്മാന്‍ ബയേണിന്‍റെ പ്രതാപം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷയെന്ന് ബയേണ്‍ സിഇഒ ഒലിവര്‍ഖാന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details