മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീടം നിലനിര്‍ത്താനുള്ള അവസരം പാഴാക്കിയതിന്‍റെ ഞെട്ടലിലാണ് കരുത്തരായ ബയേണ്‍ മ്യൂണിക്ക്. ദുര്‍ബലരായ മൈന്‍സിനോട് പരാജയം ഏറ്റുവാങ്ങിയതോടെയാണ് സീസണിലെ കിരീട നേട്ടത്തിനായുള്ള ബയേണിന്‍റെ കാത്തിരിപ്പ് നീണ്ടത്. ഒരു ജയത്തിനപ്പുറം ബയേണിന് കിരീടം സ്വന്തമാക്കാം.
കപ്പടിക്കാന്‍ ബയേണ്‍ കാത്തിരിക്കണം; മൈന്‍സിന് അട്ടിമറി ജയം - bayern retained title news
സീസണില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്ന ബയേണ്‍ മ്യൂണിക്കിന് ബുണ്ടസ് ലീഗ കിരീടത്തിലേക്ക് ഒരു ജയത്തിന്‍റെ ദൂരം മാത്രമെ ഉള്ളൂ.
എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാരെ മൈന്‍സ് പരാജയപ്പെടുത്തിയത്. കിക്കോഫായി മൂന്നാം മിനിട്ടില്‍ ബുക്കാര്‍ട്ടും ഇരുപത് മിനിട്ടിന് ശേഷം റോബിന്‍ ക്വയ്‌സണും മൈന്‍സിന് വേണ്ടി ഗോള്‍ കണ്ടെത്തി. അധികസമയത്ത് പോളിഷ് സൂപ്പര്‍ ഫോര്‍വേഡ് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബയേണിനായി വല കുലുക്കിയത്.
സീസണില്‍ മൂന്ന് മത്സരങ്ങള്‍ കൂടി ടേബിള്‍ ടോപ്പറായ ബയേണിന് ശേഷിക്കുന്നുണ്ട്. ലീഗിലെ അടുത്ത മത്സരത്തില്‍ ജയിച്ചാല്‍ ബയേണിന് കിരീടം നലനിര്‍ത്താന്‍ സാധിക്കും. ഹാന്‍സ് ഫ്ലിക്കിന്‍റെ ശിഷ്യന്‍മാര്‍ക്ക് 10 പോയിന്‍റിന്‍റെ മുന്‍തൂക്കമാണുള്ളത്. 31 മത്സരത്തില്‍ നിന്നും 22 ജയം ഉള്‍പ്പെടെ 71 പോയിന്‍റാണ് ടോബിള്‍ ടോപ്പറായ ബയേണിനുള്ളത്. രണ്ടാം സ്ഥാനക്കാരായ ആര്‍ബി ലെപ്‌സിഗിന് 30 മത്സരങ്ങളില്‍ നിന്നും 18 ജയം ഉള്‍പ്പെടെ 61 പോയിന്‍റ് മാത്രമെ ഉള്ളൂ.