മ്യൂണിക്ക്:ജര്‍മന്‍ ബുണ്ടസ് ലീഗിയില്‍ പ്ലയര്‍ ഓഫ് ദി സീസണ്‍ പുരസ്കാരം സ്വന്തമാക്കി ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്കി. ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരം ജാഡന്‍ സാഞ്ചോയെ പുരസ്കാരത്തിനുള്ള വോട്ടെടുപ്പില്‍ ലെവന്‍ഡോസ്കി മറികടന്നു.
ബുണ്ടസ് ലീഗിയിലെ ഈ സീസണിലാണ് ലെവന്‍ഡോസ്കി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയത്. 30 മത്സരങ്ങളില്‍ നിന്നായി താരം 33 ഗോളുകളും നാല് അസിസ്റ്റും സ്വന്തമാക്കി. കൂടാതെ ചാമ്പ്യന്‍സ് ലീഗിലെ ആറ് മത്സരങ്ങളില്‍ നിന്നായി 11 ഗോളുകളും രണ്ട് അസിസ്റ്റും ലെവന്‍ഡോസ്കിയുടെ അക്കൗണ്ടിലുണ്ട്.