ബെർലിന്‍: ജർമന്‍ ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോർട്ട്മുണ്ടിന് തകർപ്പന്‍ ജയം. എവേ മത്സരത്തില്‍ പെഡർബോണിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി. ജാഡന്‍ സാഞ്ചോയുടെ ഹാട്രിക്കാണ് ഡോർട്ട്മുണ്ടിന് തുണയായത്. രണ്ടാം പകുതിയിലായിരുന്നു സാഞ്ചോയുടെ മൂന്ന് ഗോളുകളും. 57-ാം മിനുട്ടില്‍ ആദ്യ ഗോൾ സ്വന്തമാക്കിയപ്പോൾ 74-ാം മിനുട്ടില്‍ രണ്ടാമത്തെ ഗോളും അവസാന നിമിഷം 90-ാം മിനുട്ടില്‍ ഹാട്രിക്ക് ഗോളും താരം സ്വന്തമാക്കി. ഡോർട്ട്മുണ്ടിന് വേണ്ടിയുള്ള സാഞ്ചോയുടെ ആദ്യത്തേ ഹാട്രിക്കാണ് ഇത്.
ബുണ്ടസ് ലീഗ: പെഡർബോണിനെ തകർത്ത് ഡോർട്ട്മുണ്ട്
എവേ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പെഡർബോണിനെ ബൊറൂസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ഹാട്രിക്ക് സ്വന്തമാക്കിയ ഡോർട്ട്മുണ്ടിന്‍റെ ഇംഗ്ലീഷ് മുന്നേറ്റ താരം സാഞ്ചോ ജേഴ്‌സി ഊരി അമേരിക്കയില്‍ ദാരുണന്ത്യത്തിന് ഇരയായ ജോർജ് ഫ്ലോയിഡിന് നീതിലഭ്യമാക്കണമെന്ന് ആവശ്യപെട്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഹാട്രിക്ക് സ്വന്തമാക്കിയ ശേഷം അമേരിക്കയില്‍ ദാരുണന്ത്യത്തിന് ഇരയായ ജോർജ് ഫ്ലോയിഡിന് ജേഴ്‌സി ഊരി താരം ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഇംഗ്ലീഷ് താരം സാഞ്ചോ മറന്നില്ല. പക്ഷേ ജേഴ്‌സി ഊരിയത് കാരണം താരത്തിന് മഞ്ഞക്കാർഡ് ഏറ്റുവാങ്ങേണ്ടിവന്നു.
തോര്‍ഗന്‍ ഹസാര്‍ഡ്, അക്രാഫ് ഹാക്കിമി, മാര്‍സെല്‍ ഷ്‌മെല്‍സര്‍ എന്നിവരും ഡോർട്ട്മുണ്ടിന് വേണ്ടി ഗോൾ നേടി. ജയത്തോടെ ബയേണ്‍ മ്യൂണിക്കുമായുള്ള പോയിന്‍റ് വ്യത്യാസം ഏഴാക്കി കുറച്ചു. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബയേണിന് 67 പോയിന്‍റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ഡോർട്ട്മുണ്ടിന് 60 പോയിന്‍റും. ഡോർട്ട്മുണ്ട് ജൂണ്‍ ആറിന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ഹെർത്തയെ നേരിടും.