ലീഡ്‌സ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കാന്‍ കഴിഞ്ഞതോടെ കരിയറിലെ ഒരു വലിയ സ്വപനം യാഥാർത്ഥ്യമായെന്ന് പോർച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെർണാണ്ടസ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ജേഴ്‌സി ധരിക്കാന്‍ കഴിഞ്ഞത് തന്‍റെ കരിയറിലെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ലോകത്തെ മികച്ച ടീമായ യുണൈറ്റഡിന്‍റെ ഭാഗമായി കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കൊവിഡ് 19-ന് മുമ്പ് ഓൾഡ് ട്രാഫോഡില്‍ യുണൈറ്റഡിന് വേണ്ടി ഒമ്പത് തവണ ഫെർണാണ്ടസ് ബുട്ടണിഞ്ഞു. മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും ഹോം ഗ്രൗണ്ടില്‍ ഈ മധ്യനിര താരം സ്വന്തമാക്കി.
ഓൾഡ് ട്രാഫോഡ് സ്വപന ഭൂമികയെന്ന് ബ്രൂണോ ഫെർണാണ്ടസ് - ബ്രൂണോ ഫെർണാണ്ടസ് വാർത്ത
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കാന്‍ സാധിക്കുകയെന്നത് കരിയറിലെ വലിയ സ്വപ്നമായിരുന്നുവെന്ന് പോർച്ചുഗീസ് മധ്യനിര താരം ബ്രൂണൊ ഫെർണാണ്ടസ് ബ്രൂണൊ ഫെർണാണ്ടസ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോൾ ഭാര്യയെയും സഹോദരിയെയും അമ്മയെയും വിളിച്ച് സന്തോഷം പങ്കുവെച്ചു. ആനന്ദ കണ്ണിർ പൊഴിച്ചെന്നും ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.
കൊവിഡ് 19 ഭീതിയെ തുടർന്ന് നിർത്തിവെച്ച ഇപിഎല്‍ മത്സരങ്ങൾ ജൂണ്‍ 17-ന് പുനരാരംഭിക്കും. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നാം സ്ഥാനത്ത് 25 പോയിന്‍റിന്‍റെ മുന്‍തൂക്കത്തോടെ ലിവർപൂളാണ് നിലയുറപ്പിച്ചിരിക്കുന്നത്.