റിയോ ഡി ജനീറോ :ചിര വൈരികളായ അര്‍ജന്‍റീനയുമായുള്ളസ്വപ്‌ന ഫൈനലിന് മുമ്പേ കോപ്പയിൽ ബ്രസീലിന് തിരിച്ചടി. ക്വാര്‍ട്ടറിൽ ചുവപ്പ് കാർഡ് കണ്ട സൂപ്പർ താരം ജെസ്യൂസിന് ഫൈനൽ മത്സരവും നഷ്‌ടമാകും. ചിലിക്കെതിരായ മത്സരത്തിലെ താരത്തിന്‍റെ ഫൗള്‍ അതിഗുരുതരമെന്ന് ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ വിലയിരുത്തിയതാണ് ജെസ്യൂസിന് വിനയായത്.
ജെസ്യൂസ് പുറത്ത് ; കോപ്പയിൽ ബ്രസീലിന് തിരിച്ചടി - ബ്രസീലിന് തിരിച്ചടി
ചിലിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിനാല്‍ താരത്തിന് രണ്ട് മത്സരങ്ങളിൽ വിലക്കേർപ്പെടുത്താൻ കോണ്‍മെബോള്‍ തീരുമാനിച്ചതാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്.
http://10.10.50.85//kerala/07-July-2021/ap21184032679781-1625620940_0707newsroom_1625670737_278.jpg
വിലക്കിന് പുറമെ 5000 ഡോളർ പിഴയും കോണ്‍മെബോള്‍ താരത്തിന് ചുമത്തിയിട്ടുണ്ട്. ചിലിക്കെതിരായ മത്സരത്തിന്‍റെ 48-ാം മിനിറ്റിൽ ലെഫ്റ്റ് ബാക്ക് മെനെയ്‌ക്കെതിരെയായിരുന്നു ജെസ്യൂസിന്‍റെ ഫൗള്‍.
2019 കോപ്പ ഫൈനലിലും ജെസ്യൂസ് ചുവപ്പ് കാർഡ് കണ്ടിരുന്നു. ഞായറാഴ്‌ച പുലർച്ചെ 4.30ന് മാറക്കാനയിലാണ് ബ്രസീൽ- അർജന്‍റീന സ്വപ്‌ന ഫൈനൽ. സെമിയിൽ ജെസ്യൂസിന് പകരക്കാരനായ എവർട്ടണ്‍ തന്നെ ഫൈനലിലും മഞ്ഞപ്പടയ്ക്കായി ബൂട്ടണിയാനാണ് സാധ്യത.