കേരളം

kerala

ETV Bharat / sports

20 ദശലക്ഷം യൂറോക്ക് ഹാലാന്‍ഡിനെ സ്വന്തമാക്കി ഡോർട്ട്മുണ്ട് - എര്‍ലിങ്‌ ഹാലാന്‍ഡ്

നേരത്തെ ഓസ്‌ട്രിയന്‍ താരം എര്‍ലിങ്‌ ഹാലാന്‍ഡിനെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നീക്കം നടത്തിയിരുന്നു

Borussia Dortmund news  Manchester United news  Erling Haaland news  ബൊറൂസിയ ഡോർട്ട്മുണ്ട്  എര്‍ലിങ്‌ ഹാലാന്‍ഡ്  മാഞ്ചസ്‌റ്റർ യുണൈറ്റഡ്
എര്‍ലിങ്‌ ഹാലാന്‍ഡ്

By

Published : Dec 29, 2019, 11:06 PM IST

ഓസ്‌ട്രിയ:ബുണ്ടസ്‌ ലീഗിലെ റെഡ്ബുൾ സാല്‍സ്ബർഗിന്‍റെ മുന്നേറ്റ താരം എര്‍ലിങ്‌ ഹാലാന്‍ഡിനെ സ്വന്തമാക്കി ബൊറൂസിയ ഡോർട്ട്മുണ്ട്. 20 ദശലക്ഷം യൂറോയ്‌ക്കാണ് താരത്തെ ക്ലബ് സ്വന്തമാക്കിയത്. 2024 വരെയാണ് ക്ലബുമായുള്ള കരാർ. താരത്തെ സ്വന്തമാക്കിയ കാര്യം ഡോർട്ട്മുണ്ട് ആകർഷകമായ ട്വീറ്റിലൂടെയാണ് വ്യക്തമാക്കിയത്.

എര്‍ലിങ്‌ ഹാലാന്‍ഡ്

ക്ലബിന്‍റെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നതായി ഡോർട്ട്മുണ്ടിന്‍റെ വെബ്‌സൈറ്റില്‍ താരം വ്യക്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ എട്ട് ഗോളുകൾ നേടിയതിന് ശേഷം താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഭാഗത്ത് നിന്നും നീക്കമുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം ഡോർട്ട്മുണ്ടിന്‍റ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു.

താരത്തിന്‍റെ ഔദ്യോഗികമായ കൈമാറ്റം ജനുവരിയില്‍ നടക്കും. ആദ്യത്തെ അഞ്ച് മത്സരങ്ങളില്‍ നിന്നും ഗോൾ നേടിയ ആദ്യ കൗമാര താരം കൂടിയാണ് നേർവെയുടെ താരമായ ഹാലാന്‍ഡ്. 28 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നം 22 ഗോളുകളാണ് താരത്തിന്‍റെ അക്കൗണ്ടിലുളളത്.

ABOUT THE AUTHOR

...view details