സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജ്:കഴിഞ്ഞ ഏഴ് വർഷമായി ഇംഗ്ലീഷ് വമ്പൻമാരായ ചെല്‍സിയുടെ മധ്യനിരയെ നിയന്ത്രിച്ചിരുന്ന ബ്രസീലിയന്‍ താരം വില്ലിയന്‍ കൂടുമാറുന്നു. സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നിന്ന് ആഴ്‌സണലിലേക്കാണ് താരത്തിന്‍റെ കൂടുമാറ്റം. ഒരു ലക്ഷം പൗണ്ടാണ് വില്ലിയന് പ്രതിവാരം ആഴ്‌സണല്‍ പ്രതിഫലമായി നല്‍കുക. താരത്തെ ഫ്രീ ട്രാന്‍സ്‌ഫറിലൂടെ ഗണ്ണേഴ്‌സിലെത്തിക്കാനാണ് ആഴ്‌സണലിന്‍റെ പരിശീലകന്‍ മൈക്കള്‍ അട്ടേര ശ്രമിക്കുന്നത്. വില്ലിയനെ ടീമില്‍ നിലനിര്‍ത്താന്‍ പരിശീലകന്‍ ഫ്രാങ്ക് ലമ്പാര്‍ഡ് നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായെന്നാണ് സൂചന.
ചെല്‍സിയെ ഞെട്ടിച്ച് വില്ലിയന്‍: ഏഴ് വർഷത്തെ ബന്ധം ഉപേക്ഷിക്കുന്നത് ആഴ്‌സണലിലേക്ക് പോകാൻ
താരത്തെ ഫ്രീ ട്രാന്‍സ്‌ഫറിലൂടെ ഗണ്ണേഴ്‌സിലെത്തിക്കാനാണ് ആഴ്‌സണല്‍ പരിശീലകന്‍ മൈക്കള്‍ അട്ടേരയുടെ ശ്രമം.
വില്ലിയന്
ഇംഗ്ലീഷ് ലീഗ് ഫുട്‌ബോളില്‍ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ തുറന്നതോടെയാണ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചത്. ക്ലബുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടണമെന്ന വില്ലിയന്‍റെ ആവശ്യം ചെല്‍സി അംഗീകരിക്കാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് കൂടുമാറ്റം. വില്ലിയന്‍ ചെല്‍സിക്കൊപ്പം എഫ്‌എ കപ്പ്, യൂറോപ്പ ലീഗ്, ഇഎഫ്‌എല്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. 2019-20 സീസണില്‍ നീലപ്പടക്ക് വേണ്ടി 47 തവണ ബൂട്ടണിഞ്ഞ താരം 11 ഗോളുകളും ഒമ്പത് അസിസ്റ്റും സ്വന്തമാക്കി.