കേരളം

kerala

ETV Bharat / sports

മലയാളി താരങ്ങളില്ലാതെ ബ്ലാസ്റ്റേഴ്‌സ്; അങ്കം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ - isl today news

ഐഎസ്‌എല്‍ ഏഴാം സീസണില്‍ ആദ്യ ജയം തേടിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.

ഐഎസ്‌എല്‍ ഇന്ന് വാര്‍ത്ത ബ്ലാസ്റ്റേഴ്‌സിന് ജയം വാര്‍ത്ത isl today news blasters win news
ഐഎസ്‌എല്‍

By

Published : Nov 26, 2020, 7:42 PM IST

ലയാളി താരങ്ങളില്ലാതെ ഐഎസ്‌എല്‍ ഏഴാം പതിപ്പില്‍ രണ്ടാമത്തെ പോരാട്ടത്തിനാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു. നാല് മാറ്റങ്ങളുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. സഹല്‍ അബ്‌ദുള്‍ സമദിന് പകരം നിഷു കുമാര്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കും. പ്യൂട്ടയും രോഹിത് കുമാറും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇന്ന് കളിക്കും.

സൂപ്പര്‍ ലീഗിലെ മികച്ച താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അണിനിരക്കുന്നത്. നേരത്തെ ലീഗിലെ ഈ സീസണില്‍ ഉദ്‌ഘാടന മത്സരത്തില്‍ എടികെ മോഹന്‍ബഗാനോട് മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. മറുവശത്ത് സീസണിലെ മികച്ച ടീമുകളില്‍് ഒന്നായി വിലയിരുത്തപ്പെട്ട മുംബൈ സിറ്റിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നോര്‍ത്ത് ഈസ്റ്റ് കൊമ്പന്‍മാരെ നേരിടാന്‍ വരുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വളരെ കുറഞ്ഞ സമയം മാത്രമേ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ടീമുകൾക്ക് പരിശീലനത്തിന് ഉള്‍പ്പെടെ ലഭിച്ചിരുന്നുള്ളൂ. അതിന്‍റേതായ പോരായ്‌മകള്‍ പരിഹരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വിക്കുന നേരിടുന്ന വെല്ലുവിളി.

സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 3 എന്നിവയിൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, ജിയോ ടിവി എന്നിവയിലും തത്സമയ സ്ട്രീമിംഗ് ലഭ്യമാണ്.

ABOUT THE AUTHOR

...view details