കേരളം

kerala

ജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ജയിച്ചു തുടങ്ങാൻ മുംബൈ

By

Published : Oct 24, 2019, 5:10 PM IST

നായകനും നൈജീരിയൻ താരവുമായ ഒഗ്ബെച്ചെയാണ് ടീമിന്‍റെ കരുത്ത്. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്സിനായി ഒഗ്ബെച്ചെ രണ്ട് ഗോളുകൾ നേടിയിരുന്നു.

ഐഎസ്എല്‍

കൊച്ചി: ഐഎസ്എല്‍ ആറാം സീസണില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്‌റ്റേഴ്സ്. മഞ്ഞക്കടല്‍ ആർത്തിരമ്പുന്ന കൊച്ചി ജവഹർലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7.30-നാണ് മത്സരം. കഴിഞ്ഞ സീസണിലെ മൂന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. തുടർ ജയങ്ങളിലൂടെ ആരാധകരോട് നീതിപുലർത്താനാകും ബ്ലാസ്‌റ്റേഴ്സ് ശ്രമിക്കുക. ആദ്യ മത്സരത്തില്‍ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്സ്. നായകനും നൈജീരിയൻ താരവുമായ ഒഗ്ബെച്ചെയാണ് ടീമിന്‍റെ കരുത്ത്. എടികെയുടെ വല രണ്ട് തവണ ചലിപ്പിച്ചതും ഒഗ്ബെച്ചെ ആയിരുന്നു. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ ബ്ലാസ്‌റ്റേഴ്സിന്‍റെ മുന്നേറ്റ നിര ശക്തമാണ്.


കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മലയാളി താരം സഹൽ അബ്ദുൽ സമദ് ഇന്ന് ആദ്യ ഇലവനിൽ ഇടം നേടിയേക്കും. മധ്യനിരയിലാകും സഹല്‍ ഇറങ്ങുക. അതേസമയം മധ്യനിരയില്‍ മാരിയോ ആർക്കെസിന്‍റെയും മലയാളി താരവും ഗോളിയുമായ ടി പി രഹനേഷും പരിക്കിന്‍റെ പിടിയിലാണ്. പ്രതിരോധ നിരയില്‍ സന്തോഷ് ജിങ്കന്‍ നേരത്തെ പരിക്കേറ്റ് പുറത്തിരിക്കുകയാണ്. ഒത്തിണക്കവും സ്ഥിരതയുമുള്ള മികച്ച ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് പരിശീലകൻ ഷാട്ടോരി. അതിനാല്‍ എടികെയെ തോൽപിച്ച ടീമിൽ കാര്യമായ മാറ്റമില്ലാതെയാവും ബ്ലാസ്‌റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുക.
അതേസമയം കന്നിയങ്കത്തിന്‍ ഇറങ്ങുന്ന മുംബൈ സിറ്റി എഫ്സി ജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കില്ല. ഏറെ മാറ്റങ്ങളുമായാണ് മുംബൈക്ക് ഇറങ്ങുന്നത്.

കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോറർ മോദൗ സൗഗുവായിരിക്കും കോച്ച് യോർഗെ കോസ്‌റ്റയുടെ തുറുപ്പ് ചീട്ട്. മധ്യനിരയില്‍ റൗളിന്‍ ബോർഗസും പൗളോ മച്ചാഡോയും ഇടംപിടിക്കും.

ഇരു ടീമുകളും ഇതിന് മുമ്പ് 10 തവണ നേർക്കുനേർ വന്നപ്പോൾ രണ്ട് തവണ വിജയം ബ്ലാസ്‌റ്റേഴിസിനൊപ്പവും മൂന്ന് തവണ മുംബൈ സിറ്റി എഫ്സിക്കും ഒപ്പമായിരുന്നു. അഞ്ച തവണ സമനിലയില്‍ പിരിഞ്ഞു.

ABOUT THE AUTHOR

...view details