കേരളം

kerala

ETV Bharat / sports

ബിലാല്‍ ഇനി ബ്ലാസ്റ്റേഴ്‌സിന്‍റെ വല കാക്കും - ബിലാല്‍ ഖാൻ

ഐ-ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പറെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

ബിലാല്‍ ഇനി ബ്ലാസ്റ്റേഴ്സിന്‍റെ വല കാക്കും

By

Published : Jul 10, 2019, 5:56 PM IST

കഴിഞ്ഞ ഐ-ലീഗ് സീസണിലെ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബിലാല്‍ ഖാനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 2018-19 സീസണില്‍ റിയല്‍ കശ്‌മീര്‍ എഫ്സിയുടെ ഗോൾ കീപ്പറായിരുന്ന ബിലാല്‍ ബ്ലാസ്റ്റേഴ്‌സില്‍ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അല്‍പം മുമ്പാണ് ടീം മാനേജ്മെന്‍റ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ബിലാല്‍ ഖാനുമായി രണ്ട് വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് ഒപ്പുവച്ചിരിക്കുന്നത്. പൂനെ സിറ്റിയുടെ താരമായിരുന്ന ബിലാല്‍ ലോൺ അടിസ്ഥാനത്തിലാണ് കശ്‌മീരില്‍ എത്തിയത്. റിയല്‍ കശ്‌മീരിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ബിലാല്‍ കാഴ്ചവച്ചത്. 19 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ക്ലീൻ ഷീറ്റുകൾ ബിലാല്‍ സ്വന്തമാക്കി. ഐ-ലീഗില്‍ റിയല്‍ കശ്‌മീരിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചതില്‍ ബിലാല്‍ ഖാൻ നിർണായക പങ്ക് വഹിച്ചിരുന്നു. 2017-18 സീസൺ ഐ-ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് വേണ്ടിയും ബിലാല്‍ ഗോൾവല കാത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details