കൊച്ചി:പുതുവർഷത്തില്‍ ഗംഭീര തുടക്കവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. 2020-ലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെത്തിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. 14-ാം മിനിട്ടില്‍ ബോബോയിലൂടെ ഹൈദരാബാദ് ആദ്യ ഗോൾ നേടിയെങ്കിലും പിന്നീട് മത്സരം അവരുടെ കൈവിട്ടുപോയി.
33-ാം മിനിട്ടിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ ഗോൾ. ബർത്തലോമ്യോ ഓഗ്ബെച്ചെ ഹൈദരാബാദിന്‍റെ വല ചലിപ്പിച്ചതില്‍ പിന്നെ ബ്ലാസ്‌റ്റേഴ്‌സിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പ്രതിരോധ താരം ഡ്രൊബാറോവ് രണ്ടാമത്തെ ഗോളും മെസി ബൗളി മൂന്നാമത്തെയും സെയ്‌ത്യസെന്‍ സിങ് നാലാമത്തെ ഗോളും നേടി. ഓഗ്ബെച്ചെയാണ് 75-ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനായി അഞ്ചാമത്തെ ഗോൾ നേടിയത്. ടൂർണമെന്‍റിലെ അഞ്ചാം ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തി. ഒരു മത്സരം മാത്രം വിജയിച്ച ഹൈദരാബാദ് 10-ാം സ്ഥാനത്താണ്.