വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കേരളാ ബ്ലാസറ്റേഴ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. മുബൈക്ക് വേണ്ടി പെനാല്‍ട്ടിയിലൂടെ ആദം ലെ ഫോണ്ട്രെ രണ്ടാം മിനിട്ടിലും ഹ്യൂഗോ ബൗമോസ് 10ാം മിനിട്ടിലും വല ചലിപ്പിച്ചു.
ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി; മുബൈ ഒന്നാമത് - blasters lose news
മുബൈ സിറ്റി എഫ്‌സിക്ക് എതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ തോല്‍വി
ഹ്യൂഗോ ബൗമോസ്
ജയത്തോടെ മുംബൈ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ നിന്നായി ആറ് ജയവും ഒരു സമനിലയുമാണ് മുംബൈയുടെ പേരിലുള്ളത്. ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. സീസണില്‍ ഇതുവരെ അഞ്ച് ക്ലീന്‍ ഷീറ്റുകളാണ് മുംബൈയുെട പേരിലുള്ളത്.