വാസ്‌കോ: കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്. ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് എഫ്‌സി ഗോവക്ക് മുന്നില്‍ സമനില വഴങ്ങേണ്ടി വന്നു. കഴിഞ്ഞ മത്സരത്തില്‍ വിജയ ഗോള്‍ സ്വന്തമാക്കിയ കെപി രാഹുലാണ് ഇത്തവണ കൊമ്പന്‍മാര്‍ക്കായി സമനില പിടിച്ചത്. രണ്ടാം പകുതിയുടെ 57ാം മിനിട്ടിലാണ് രാഹുല്‍ ലോങ് ഷോട്ടിലൂടെ വല കുലുക്കിയത്.
ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്; സമനില പിടിച്ചത് ഗോവക്കെതിരെ - isl today news
മലയാളി താരം കെപി രാഹുലാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സമനില ഗോള്‍ സ്വന്തമാക്കിയത്
ഐഎസ്‌എല്‍
നേരത്തെ ആദ്യ പകുതിയിലെ 25ാം മിനിട്ടില്‍ ജോര്‍ജ് മെന്‍ഡസ് എഫ്‌സി ഗോവക്ക് വേണ്ടി ആദ്യം ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഇവാന്‍ ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ഗോവ ഐഎസ്‌എല്‍ പോരാട്ടം പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ഉടനീളം ഗോവക്കായിരുന്നു മുന്‍തൂക്കം. പന്തടക്കത്തിന്‍റെ കാര്യത്തിലും പാസുകളുടെ എണ്ണത്തിലും ഗോവക്കായിരുന്നു മുന്‍തൂക്കം. ഗോവ ഒമ്പതും ബ്ലാസ്റ്റേഴ്‌സ് ആറും ഷോട്ടുകള്‍ ഉതിര്‍ത്തു.