ഹൈദരാബാദ്: രണ്ടാമതൊരു ഹോം ഗ്രൗണ്ടിനായി കരുനീക്കം തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. മലബാറിലെ ഫുട്‌ബോളിന്‍റെ തട്ടകമായ കോഴിക്കോട് കോർപറേഷന്‍ സ്റ്റേഡിയമാണ് ഇതിനായി ബ്ലാസ്റ്റേഴ്‌സ് തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ അടുത്ത സീസണില്‍ കോഴിക്കോട്ട് മത്സരം നടക്കാനുള്ള നീക്കം കുറവാണ്. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് അനുഭവിച്ച പ്രതിസന്ധിയും ഈ നീക്കത്തിന് ആക്കം കൂട്ടുന്നു.
വിശാലകൊച്ചി വികസന അതോറിറ്റി, കൊച്ചി കോർപ്പറേഷൻ, സിറ്റി പൊലീസ് എന്നിവരുമായി ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ നല്ല ബന്ധത്തിലായിരുന്നില്ല. അന്ന് സർക്കാർ ഇടപെടലാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്. രണ്ടാമതൊരു ഹോം ഗ്രൗണ്ടുകൂടിയുണ്ടെങ്കില്‍ പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്നാണ് മാനേജ്‌മെന്‍റ് കരുതുന്നത്. നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം കോഴിക്കോട് കോർപറേഷന്‍ അധികൃതർ അനുഭാവപൂർവം പരിഗണിക്കുന്നുണ്ട്. എന്നാല്‍