എറണാകുളം: സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് സർവ സജ്ജമായ ടീമാണ് ഇത്തവണ കേരളത്തിനായി കളത്തിലിറങ്ങുന്നതെന്ന് ഹെഡ് കോച്ച് ബിനോ ജോർജ്. സ്വന്തം നാട്ടിൽ കളിക്കുന്നത് കേരള ടീമിന് അനുകൂലമായ ഘടകമാണെന്ന് അദ്ദേഹം ഇ ടി.വി. ഭാരതിനോട് പറഞ്ഞു
കാലാവസ്ഥയും ജനങ്ങളുടെ പിന്തുണയും കേരളത്തിന് അനുകൂലമാണ്. സന്തോഷ് ട്രോഫി കേരളത്തിൽ നടക്കുന്നത് തന്നെ അഭിമാനകരമാണ്. കപ്പ് നേടാനായാൽ അതിലേറെ അഭിമാനകരമായിരിക്കും. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഭാഗ്യം കൂടി തുണച്ചാൽ ഇത്തവണ കേരളം സന്തോഷ്ട്രോഫി നേടുമെന്നും ബിനോ ജോർജ് പറഞ്ഞു.
എട്ട് വർഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫിക്ക് ആതിഥ്യമരുളുന്നത്. നാളെ (ഡിസംബർ ഒന്നിന് ) ലക്ഷദ്വീപുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം. കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതര മുതലാണ് മത്സരം. ഗ്രൂപ്പ് ഒന്നിന്‍റെ ഭാഗമായ പോരാട്ടമാണിത്.
'ടീം സര്‍വ സജ്ജം, സന്തോഷ് ട്രോഫി നേടാനായാല്‍ അഭിമാനം': കേരള കോച്ച് ബിനോ ജോർജ് ഇ ടി.വി. ഭാരതിനോട് also raed: 'ലെവാൻഡോസ്‌കി വഞ്ചിക്കപ്പെട്ടു' ; മെസിയുടെ ബാലൺ ദ്യോർ നേട്ടത്തില്‍ ജര്‍മന്‍ മാധ്യമങ്ങള്‍
കേരളത്തെ കൂടാതെ പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ ടീമുകളാണ് ഗ്രൂപ്പ് ഒന്നിലുള്ളത്. അതേസമയം തൃശൂർ സ്വദേശി ജിജോ ജോസഫ് ക്യാപ്റ്റനായ 22 അംഗ ടീമിനെയാണ് സന്തോഷ് ട്രോഫി മത്സരത്തിനായി കേരളം പ്രഖ്യാപിച്ചത്. മധ്യനിരയിൽ 7ഉം മുന്നേറ്റ പ്രതിരോധ നിരകളിൽ 3ഉം വീതം പുതുമുഖങ്ങളും ടീമിലുണ്ട്. മഞ്ചേരിയാണ് സന്തോഷ് ട്രോഫിയുടെ ഫൈനൽ വേദി.