മാഞ്ചസ്റ്റർ:ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ കിരീട പോരാട്ടത്തില്‍ സാധ്യത കല്‍പ്പിക്കുന്ന ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടും. യുണെറ്റഡിന്‍റെ മൈതാനത്ത് ഇന്ത്യന്‍ സമയം ഇന്ന് രാത്രി ഒന്‍പതിനാണ് മത്സരം. പോയന്‍റ് നിലയില്‍ 14-ാം സ്ഥാനത്തുള്ള യുണൈറ്റഡിന് കിരീട സാധ്യത നിലനിർത്താൻ ഇന്ന് ജയം അനിവാര്യമാണ്. പോൾ പോഗ്ബ ഉൾപെടെയുള്ള താരങ്ങൾ പരിക്കിന്‍റെ പിടിയിലാണെന്നത് യുണൈറ്റഡിന് തിരിച്ചടിയാണ്. അതേസമയം ലീഗില്‍ ഈ സീസണില്‍ ഒരു തോല്‍വി പോലും വഴങ്ങിയിട്ടില്ലാത്ത ലിവർപൂൾ പൂർണ ആത്മവിശ്വാസത്തിലാണ്. 24 പോയന്‍റുമായി ലിവർപൂൾ തന്നെയാണ് ലീഗില്‍ ഒന്നാം സ്ഥാനത്താണ്.
പ്രീമിയർ ലീഗില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടം - ഇംഗ്ലീഷ് പ്രീമിയർ ലീഗ് വാർത്ത
ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ചെല്‍സിയും ലെസ്റ്റർ സിറ്റിയും ജയിച്ചു
ഇംഗ്ലീഷ് പ്രീമിയർ ലീഗ്
അതേസമയം, പ്രീമിയർ ലീഗില്‍ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളില്‍ ചെല്‍സിയും ലെസ്റ്റർ സിറ്റിയും വിജയിച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി തോല്‍പിച്ചത്. മാർക്കോ അലോൻസോയാണ് ചെല്‍സിക്കായി ഗോൾ നേടിയത്. ജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും 17 പോയന്‍റുമായി ചെല്‍സി മൂന്നാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ബേണ്‍ലിയെ ലെസ്റ്റർസിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപെടുത്തി. 17 പോയന്‍റുമായി ലെസ്‌റ്റർ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.