വാസ്‌കോ: ഐഎസ്‌എല്‍ ഏഴാം പതിപ്പില്‍ ബിബിന്‍ സിങ് രക്ഷകനായപ്പോള്‍ കിരീടം മുംബൈ സിറ്റി എഫ്‌സിക്ക് സ്വന്തം. നിശ്ചിത സമയത്ത് ഫൈനല്‍ അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിബിന്‍ വിജയ ഗോള്‍ നേടയത്. ഓഗ്‌ബെച്ചെയുടെ അസിസ്റ്റില്‍ നിന്നുമായിരുന്നു ബിബിന്‍ എടികെ മോഹന്‍ബഗാന്‍റെ വല കുലുക്കിയത്.
ബിബിന്‍ രക്ഷകനായി; കപ്പടിച്ച് മുംബൈ - williams with goal news
കലാശപ്പോരില്‍ എടികെ മോഹന്‍ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈ സിറ്റി എഫ്‌സി പരാജയപ്പടുത്തി
ഫൈനലില്‍ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. ഐഎസ്‌എല്ലിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് മുംബൈ കിരീടം നേടുന്നത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം ഇരു ടീമുകളും നിരന്തര ആക്രമണങ്ങളാണ് പുറത്തെടുത്തത്. എടികെ നാല് തവണയും മുംബൈ അഞ്ച് തവണയും ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തു. ഇരു ടീമുകള്‍ക്കും മൂന്ന് തവണ യെല്ലോ കാര്‍ഡും ലഭിച്ചു.
ആദ്യ പകുതിയില്‍ ഡേവിഡ് വില്യംസിലൂടെ ലീഡ് പിടിച്ച എടികെ മോഹന്‍ബഗാന് തിരിയുടെ ഓണ്‍ ഗോള്‍ തിരിച്ചടിയായി. റോയ് കൃഷ്‌ണയുടെ അസിസ്റ്റിലൂടെയാണ് വില്യംസ് വല കുലുക്കിയത്. മുംബൈയുടെ ഗോളടിക്കാനുള്ള ശ്രമം തടുക്കാന്‍ ശ്രമിക്കുന്നതിനിടെയിരുന്നു തിരിയുടെ ഓണ്‍ഗോള്‍.