കേരളം

kerala

By

Published : Aug 27, 2021, 7:50 PM IST

ETV Bharat / sports

ബലാത്സംഗ പരാതി; മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡി അറസ്റ്റിൽ, സസ്‌പെൻഡ് ചെയ്‌ത് ക്ലബ്

മൂന്ന് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മെൻഡിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

Benjamin Mendy remanded in custody on rape charges  Benjamin Mendy  Benjamin Mendy arrest  Benjamin Mendy case  Benjamin Mendy issue  Benjamin Mendy city  ബെഞ്ചമിൻ മെൻഡി  ബെഞ്ചമിൻ മെൻഡി അറസ്റ്റ് വാർത്ത  ബെഞ്ചമിൻ മെൻഡി കേസ് വാർത്ത  ബെഞ്ചമിൻ മെൻഡി സിറ്റി  ബെഞ്ചമിൻ മെൻഡി ബലാത്സംഗ കേസ്  ലൈംഗിക പീഡനം  മാഞ്ചസ്റ്റർ സിറ്റി  പ്രീമിയര്‍ ലീഗ്  മെൻഡി  Mendy
ബലാത്സംഗ പരാതി; മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡി അറസ്റ്റിൽ, സസ്‌പെൻഡ് ചെയ്‌ത് ക്ലബ്

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി ഫുട്‌ബോൾ താരമായ ബെഞ്ചമിൻ മെൻഡിയെ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്‌തു. കേസ് രജിസ്റ്റർ ചെയ്‌ത് താരത്തെ റിമാൻഡ് ചെയ്‌തിട്ടുണ്ട്. 16 വയസിന് മുകളിലുള്ള മൂന്ന് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മെൻഡിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.

2020 ഒക്ടോബറിനും ഈ വര്‍ഷം ഓഗസ്റ്റിനും ഇടയിലാണ് പരാതിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ നടന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മെൻഡിക്കെതിരെ നാല് ബലാത്സംഗ കേസുകളും ഒരു ലൈംഗിക പീഡന കുറ്റവും പൊലീസ് ചുമത്തിയിട്ടുണ്ട്.

അതേസമയം കേസ് രജിസ്റ്റർ ചെയ്‌ത സാഹചര്യത്തിൽ 24കാരനായ താരത്തെ ടീമിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതായി മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു. സിറ്റിയിൽ രണ്ട് വർഷത്തെ കരാർ കൂടി മെൻഡിക്ക് അവശേഷിക്കുന്നുണ്ട്.

ALSO READ:ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഇത്തവണ മരണപ്പോരാട്ടങ്ങൾ; 2021-22 സീസണ്‍ ഫിക്‌സ്‌ചർ പുറത്ത്

2017ൽ മൊണാക്കോയിൽ നിന്ന് 52 ദശലക്ഷം പൗണ്ട് എന്ന റെക്കോർഡ് പ്രതിഫലത്തിലാണ് മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. സിറ്റിക്കായി 75 മത്സരങ്ങള്‍ കളിച്ച മെൻഡി സിറ്റിക്കൊപ്പം മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും നേടി.

ABOUT THE AUTHOR

...view details