കേരളം

kerala

ETV Bharat / sports

ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂരു-നോർത്ത് ഈസ്‌റ്റ് പോരാട്ടം - ഐഎസ്എല്‍ വാർത്തകൾ

നേരത്തെ ഇരു ടീമുകളം ആറ് തവണ മുഖാമുഖം വന്നപ്പോൾ നാലുതവണയും ജയം ബംഗളൂരുവിനായിരുന്നു

സുനില്‍ ചേത്രി

By

Published : Oct 21, 2019, 2:15 PM IST

ബംഗളൂരു:നിലവിലെ ഐഎസ്എല്‍ ജേതാക്കൾ ബംഗളൂരു എഫ്സി ഇന്ന് കളത്തിലിറങ്ങും. പുതുമോടിയുമായി എത്തുന്ന നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെയാണ് ലീഗിലെ ആദ്യ മത്സരത്തില്‍ ബംഗളൂരു നേരിടുക. രാത്രി 7.30-ന് ബംഗളൂരു ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തിലാണ് മത്സരം. കിരീടം നിലനിത്തുക എന്ന ലക്ഷ്യത്തോടെയാണ് ലീഗിന്‍റെ ആറാം സീസണില്‍ സുനില്‍ ചേത്രിയുടെ നേതൃത്വത്തില്‍ ബംഗളൂരു ഇറങ്ങുന്നത്. ഇന്ത്യയുടെ മധ്യനിര താരം ആഷിക്ക് കുര്യന്‍, ഉദ്ധണ്ട് സിങ്, ഗുരുപ്രീത് സിങ് സന്ധു, രാഹുല്‍ ബേക്കേ എന്നീ താരങ്ങളാണ് ബംഗളൂരുവിന്‍റെ കരുത്ത്. കടലാസിലെ കരുത്ത് കളത്തിലും പ്രകടിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബംഗളൂരു.

...
ഗാന താരം അസമോവ ഗ്യാനിന്‍റെ നേതൃത്വത്തിലാണ് നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. യുവ താരങ്ങളുടെ സാന്നിധ്യത്തിലും മുന്നേറ്റ നിരയിലെ അന്താരാഷ്‌ട്ര താരങ്ങളുടെ കരുത്തിലുമാണ് നോർത്ത് ഈസ്റ്റ് കോച്ച് റോബെർട്ട് ജാർണിയുടെ പ്രതീക്ഷ. ഉറുഗ്വെ താരം മാർട്ടിന്‍ ഷാവെസ്, അർജന്‍റീനന്‍ താരം മാക്‌സിമിലിയാനോ ബറീറോ എന്നിവരാണ് നോർത്ത് ഈസ്റ്റിലെ അന്താരാഷ്‌ട്ര താരങ്ങൾ. നേരത്തെ ഇരു ടീമുകളും ആറ് തവണ മുഖാമുഖം വന്നപ്പോൾ നാലുതവണയും ജയം ബംഗളൂരു എഫ്സിക്കായിരുന്നു. ഒരു മത്സരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജയിച്ചപ്പോൾ ഒരെണ്ണം സമനിലയായി. അഞ്ചാം സീസണില്‍ ഗോവ എഫ്സിയെ ഫൈനലില്‍ പരാജയപെടുത്തിയാണ് ബംഗളൂരു കിരീടം നേടിയത്. മുന്‍ സീസണില്‍ ഫൈനല്‍ മത്സരത്തില്‍ ചെന്നൈ എഫ്സിയോട് ബംഗളൂരു പരാജയപെട്ടിരുന്നു.

ABOUT THE AUTHOR

...view details