വാസ്‌കോ: ബംഗളൂരു, ചെന്നൈയിന്‍ എഫ്‌സി പോരാട്ടം ഗോള്‍രഹിത സമനിലയില്‍. ഇരു ടീമുകളും പൊരുതി കളിച്ച മത്സരത്തില്‍ ചെന്നൈയില്‍ ആറും ബംഗളൂരു രണ്ടും ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും ഒന്നും വലയിലെത്തിക്കാനായില്ല. ബംഗളൂരു 10ഉം ചെന്നൈയിന്‍ 13ഉം ഷോട്ടുകളാണ് ഉതിര്‍ത്തത്.
ബംഗളൂരു, ചെന്നൈയിന്‍ ഐഎസ്‌എല്‍ പോരാട്ടം സമനിലയില്‍ - bengaluru draw news
ഇരു ടീമുകളും പൊരുതി കളിച്ച മത്സരത്തില്‍ ബംഗളൂരുവിന് രണ്ടും ചെന്നൈയിന് മൂന്നും യെല്ലോ കാര്‍ഡുകൾ ലഭിച്ചു.
ആദ്യപകുതി ഗോള്‍ രഹിതമായി അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയിലാണ് ഇരു ടീമുകള്‍ക്കും ഗോള്‍ അവസരങ്ങള്‍ ലഭിച്ചത്. രണ്ടാം പകുതിയില്‍ ചെന്നൈയിന്‍റെ ദേശീയ താരം ചാങ്‌തെക്ക് ലഭിച്ച അവസരം ഗോളാക്കിമാറ്റാനായില്ല. ചാങ്തെയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി.
ഇരു ടീമുകളും ആക്രമിച്ച് കളിച്ച മത്സരത്തില്‍ ബംഗളൂരുവിന് രണ്ടും ചെന്നൈയിന് മൂന്നും യെല്ലോ കാര്‍ഡുകള്‍ ലഭിച്ചു. പന്തടക്കത്തിന്‍റെ കാര്യത്തില്‍ ചെന്നൈ മുന്നില്‍ നിന്ന മത്സരത്തില്‍ ബംഗളൂരുവിന് ആറും ചെന്നൈക്ക് ഏഴും കോര്‍ണറുകള്‍ ലഭിച്ചു. ലീഗിലെ പോയിന്‍റ് പട്ടികയില്‍ ബംഗളൂരു ആറാം സ്ഥാനത്തും ചെന്നൈയിന്‍ എട്ടാം സ്ഥാനത്തും തുടരുകയാണ്.