വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് ചിത്രം പൂര്‍ണമായി. ഹൈദരാബാദിനെ മറികടന്ന് എഫ്‌സി ഗോവ അവസാന നാലിലേക്ക് യോഗ്യത നേടി. ഇരു ടീമുകളും തമ്മിലുള്ള ഐഎസ്‌എല്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ഗോവ പ്ലേ ഓഫിലേക്ക് പ്രവേശിച്ചത്. 20 മത്സരങ്ങളില്‍ നിന്നും 31 പോയിന്‍റുള്ള ഗോവ പട്ടികയില്‍ നാലാമതായാണ് ഫിനിഷ് ചെയ്‌തത്.
ഹൈദരാബാദിനെ സമനിലയില്‍ തളച്ചു; ഗോവ പ്ലേ ഓഫില്‍ - ഐഎസ്‌എല്‍ അപ്പ്‌ഡേറ്റ്
ഇന്ന് നടന്ന ഹൈദരാബാദ്, ഗോവ പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ഐഎസ്‌എല്‍ പ്ലേ ഓഫ് ചിത്രം പൂര്‍ണമായത്. നാലാം സ്ഥാനക്കാരായാണ് ഗോവയുടെ പ്ലേ ഓഫ് പ്രവേശം
ആക്രമണ ഫുട്‌ബോളുമായി കളം നിറഞ്ഞ ഇരു ടീമുകള്‍ക്കും ഓരോ ചുവപ്പ് കാര്‍ഡ് വീതം ലഭിച്ചു. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ ഗോവയുടെ ആല്‍ബെര്‍ട്ടോ നെഗുവേരക്കും പിന്നാലെ ലൂയിസ് ശാസ്‌ത്രിക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു. ഇതോടെ 10 പേരുമായാണ് ഇരു ടീമുകളും മത്സരം പൂര്‍ത്തിയാക്കിയത്. ഗോവക്ക് നാലും ഹൈദരാബാദിന് രണ്ടും മഞ്ഞ കാര്‍ഡുകള്‍ ലഭിച്ചു. ഗോവ ആറും ഹൈദരാബാദ് അഞ്ചും ഷോട്ടുകള്‍ ഉതിര്‍ത്ത മത്സരത്തില്‍ ഹൈദരാബാദിന്‍റെ ഒരു ഷോട്ടുമാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ സാധിച്ചത്. ലീഗിലെ പ്ലേ ഓഫ് പോരാട്ടങ്ങള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. കലാശപ്പോര് മാര്‍ച്ച് 13ന് നടക്കും.