കേരളം

kerala

ETV Bharat / sports

വമ്പന്‍ ഡീലുമായി ബയേണ്‍; ഉപെമികാനൊയുമായി അഞ്ച് വര്‍ഷത്തെ കരാര്‍ - upamecano with bayern news

ലെപ്‌സിഗില്‍ നിന്നാണ് ഫ്രഞ്ച് സെന്‍റര്‍ ഫോര്‍വേഡ് ഡെയോട് ഉപെമികാനൊ ബയേണ്‍ മ്യുണിക്കിന്‍റെ ഭാഗമാകുന്നത്

ഉപെമികാനൊ ബയേണിനൊപ്പം വാര്‍ത്ത  സമ്മര്‍ ട്രാന്‍സ്‌ഫര്‍ വാര്‍ത്ത  upamecano with bayern news  summer transfer news
ഉപെമികാനൊ

By

Published : Feb 15, 2021, 7:05 AM IST

മ്യൂണിക്ക്: ലെപ്‌സിഗിന്‍റെ ഫ്രഞ്ച് സെന്‍റര്‍ ഫോര്‍വേഡ് ഡെയോട് ഉപെമികാനൊയെ സ്വന്തമാക്കി ബയേണ്‍ മ്യൂണിക്ക്. 42. 5 മില്യണ്‍ യൂറോക്കാണ് 22 വയസുള്ള ഉപമികാനോയുമായി ബയേണ്‍ കരാറൊപ്പിട്ടത്. 3,740.43 കോടി രൂപയിലധികം വരും ഈ തുക.

അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. 2026 വരെ ഉപമികാനൊ ബയേണിന്‍റെ കൂടാരത്തിലുണ്ടാകും. നിലവില്‍ ലെപ്‌സിഗിന് വേണ്ടി കളിക്കുന്ന ഉപമികാനൊ സമ്മര്‍ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെയാണ് ബയേണിലെത്തുക. നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കും ലിവര്‍പൂളിലേക്കും ചെല്‍സിയിലേക്കും ഉപമികാനോ കൂടുമാറുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പരിശീലകന്‍ ഹാന്‍സ്‌ ഫ്ലിക്ക് സ്വന്തം കൂടാരത്തിലെത്തിച്ച ഉപമികാനോയെ ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ബയേണിന്‍റെ കുപ്പായത്തില്‍ കാണാം.

ABOUT THE AUTHOR

...view details