ബുണ്ടസ് ലീഗയിലെ ദേര്‍ ക്ലാസിക്കെറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർത്ത് ബയേൺ മ്യൂണിക്. അലിയൻസ് അരീനയില്‍ നടന്ന ജര്‍മ്മന്‍ ക്ലാസിക്കോയില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബയേണ്‍ ഡോര്‍ട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ബുണ്ടസ് ലീഗയിലെ കിരീടപ്പോരാട്ടമായി കണക്കാക്കിയിരുന്ന ക്ലാസിക് മത്സരത്തില്‍ ഡോര്‍ട്ട്മുണ്ടിനെ എല്ലാ തരത്തിലും പരാജയപ്പെടുത്തിയാണ് ബവേറിയൻസ് ജയം നേടിയത്.
ഡോർട്ട്മുണ്ടിനെ തകർത്ത് ബയേൺ ഒന്നാമത് - അലിയൻസ് അരീന
ബുണ്ടസ് ലീഗയിലെ കിരീടപ്പോരാട്ടമായി കണക്കാക്കിയിരുന്ന ക്ലാസിക് മത്സരത്തില്‍ ഡോര്‍ട്ട്മുണ്ടിനെ എല്ലാ തരത്തിലും പരാജയപ്പെടുത്തിയാണ് ബവേറിയന്മാര്‍ ജയം നേടിയത്.
ബയേൺ മ്യൂണിക്ക്
ജയത്തോടെ ബൊറൂസിയയെ മറികടന്ന് ബയേണ്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ ഒരു പോയിന്‍റ് ലീഡാണ് ബയേണിനുള്ളത്. ബുണ്ടസ് ലീഗയില്‍ തന്‍റെ 200-ാം ഗോള്‍ നേടിയ റോബർട്ട് ലെവന്‍ഡോസ്‌കി ഇരട്ട ഗോളുകളുമായി ബയേണിന്‍റെ ജയത്തിൽ പ്രധാന പങ്ക് വഹിച്ചു. ഹമ്മല്‍സ്, നാബ്രി, ഹാവി മാര്‍ട്ടിനെസ് എന്നിവരും ബയേണിനായി ഗോളുകള്‍ നേടി.